വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന യുവാവ് അറസ്റ്റില്‍

By | Thursday January 2nd, 2020

SHARE NEWS

തലശ്ശേരി : വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന യുവാവിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടികൂടി.പള്ളൂര്‍ സ്പിന്നിംഗ് മില്ലിനടുത്ത അജവയില്‍ മുഹമ്മദ് സഫാന്‍ ആണ് അറസ്റ്റിലായത്.ഇയാളെ ആലപ്പുഴ പോലീസിന് കൈമാറി. ആലപ്പുഴ സ്വദേശിനിയും ഇപ്പോള്‍ മാംഗലൂരില്‍ താമസക്കാരിയുമായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് അറസ്റ്റ്.

യുവതിയും സമ്പാനും ഒരുമിച്ച് മാംഗലൂരില്‍ കഴിഞ്ഞിരുന്നു.ഇതിനിടയില്‍ യുവതി ഗര്‍ഭിണിയായി.ഇതോടെ ഇയാള്‍ വിദേശത്തേക്ക് കടന്നു.തുടര്‍ന്ന് യുവതി ആലപ്പുഴയില്‍ പരാതി നല്കിയതിനെ തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.2017 ലാണ് കേസിനാസ്പദമായ സംഭവം. സഹോദരിയുടെ മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയപ്പോഴാണ് ഇയാളെ പോലീസ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read