കണ്ണൂര്‍ : പൗരത്വനിയമഭേദഗതിക്കെതിരേ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധം. കണ്ണൂര്‍ സിറ്റിയില്‍ രൂപവത്കരിച്ച ജനകീയ കമ്മിറ്റി പ്രതിഷേധ ബഹുജനറാലി സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. ഉരുവച്ചാലില്‍നിന്ന് ആരംഭിച്ച റാലി കണ്ണൂര്‍ സിറ്റിയില്‍ സമാപിച്ചു.
പ്രതിഷേധ പൊതുയോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായി ഉദ്ഘാടനം ചെയ്തു. സി.സമീര്‍ അധ്യക്ഷത വഹിച്ചു. വഖ്ഫ് ബോര്‍ഡ് അംഗം അഡ്വ. പി.വി.സൈനുദ്ധീന്‍, ടി,കെ.നൗഷാദ്, ഡി.സി.സി. പ്രസിഡന്റ് സതീശന് പാച്ചേനി, സി.എ.അജീര്‍, താജുദ്ധീന്‍ മട്ടന്നൂര്‍, ഇസ്സുദ്ധീന്‍ പൊതുവാച്ചേരി, സി.പി.സലീം, കെ,നിസാമുദ്ധീന്‍, അഷറഫ് മമ്പറം തുടങ്ങിയവര്‍ സംസാരിച്ചു.
ക്ഷുഭിത ഇന്ത്യ ഉറങ്ങുന്നില്ല’ എന്ന പ്രമേയത്തില്‍ പുതുവത്സര രാവില്‍ എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി കണ്ണൂര്‍ കാള്‍ടെക്സില്‍ സത്യാഗ്രഹസമരം സംഘടിപ്പിച്ചു. കെ.കെ.രാഗേഷ് എം.പി. ഉദ്ഘാടനം ചെയ്തു. എന്‍.അബ്ദുള്‍ലത്തീഫ് സഅദി പഴശ്ശി, കെ.അബ്ദുള്‍ റഷീദ് നരിക്കോട്, റഷീദ് സഖാഫി മെരുവമ്പയി, ഫൈളുറഹ്മാന്‍ ഇര്‍ഫാനി, മുഹമ്മദ് സഖാഫി വള്ളിയാട്, ഫിര്‍ദൗസ് സുറൈജി, ഹനീഫ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു. സാഹിത്യോത്സവ് പ്രതിഭകള്‍ ദേശസ്നേഹഗാനങ്ങള്‍ ആലപിച്ചു.