സംസ്ഥാന വടം വലി ചാമ്പ്യൻഷിപ്പ്‌ തീയ്യതി പുതുക്കി നിശ്ചയിച്ചു*

By | Friday August 16th, 2019

SHARE NEWS

പാനൂർ : പേമാരിയെത്തുടർന്ന് ഗ്രൗണ്ട്‌ ഉൾപ്പടെ സജ്ജീകരിക്കുന്നതിന്‌ പ്രയാസം നേരിട്ടതിനാൽ സംസ്ഥാന വടം വലി ചാമ്പ്യൻഷിപ്പ്‌ ആഗസ്ത്‌ 24, 25 തീയ്യതികളിലായി നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കെ കെ പവിത്രൻ മാസ്റ്ററും ജനറൽ കൺവീനർ പ്രദീപൻ മൊകേരിയും അറിയിച്ചു. 17,18 തീയ്യതികളിൽ പാനൂർ മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലായിരുന്നു സംസ്ഥാന വടം വലി ചാമ്പ്യൻഷിപ്പ്‌ തീരുമാനിച്ചിരുന്നത്‌. സംഘാടക സമിതി രൂപീകരിച്ച്‌ ഇതിനുള്ള ഒരുക്കൾ നടത്തിവരവേയാണ്‌ തുടർച്ചയായ ദിവസങ്ങളിൽ കനത്തമഴ ഗ്രൗണ്ട്‌ ഉൾപ്പടെ സജ്ജീകരിക്കുന്നതിന്‌ തടസ്സം സൃഷ്ടിച്ചത്‌.

മഴക്കെടുതിയെ തുടർന്ന് പാനൂർ മേഖലയിൽത്തന്നെ എട്ട്‌ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിച്ച സാഹചര്യത്തിൽ കൂടിയാണ്‌ ചാമ്പ്യൻഷിപ്പ്‌ നടത്തുന്ന തീയ്യതി മാറ്റണമെന്ന് സംഘാടക സമിതി, ബന്ധപ്പെട്ടവരോട്‌ ആവശ്യപ്പെട്ടത്‌. എന്നാൽ, ദേശീയ ചാമ്പ്യൻഷിപ്പ്‌ സെപ്തംബർ 3 മുതൽ ആരംഭിക്കുന്നതിനാൽ മാസങ്ങൾക്കപ്പുറത്ത്‌ തീയ്യതി മാറ്റാൻ കഴിയില്ലെന്നും പരമാവധി ഒരാഴ്ചയ്ക്കപ്പുറത്തേക്ക്‌ മാത്രമേ മാറ്റാൻ കഴിയുകയുള്ളൂ എന്ന നിർദ്ദേശം സംസ്ഥാനതലത്തിൽ നിന്നും ലഭിച്ചതിന്റെ സാഹചര്യത്തിലാണ്‌ ആഗസ്ത്‌ 24,25 തീയ്യതികളിലേക്ക്‌ മാറ്റിയത്‌.

മഴയ്ക്ക്‌ അൽപം ശമനംവന്ന സാഹചര്യത്തിൽ വാട്ടർലെവലിൽ ഗ്രൗണ്ട്‌ ഒരുക്കുന്നതുൾപ്പടെയുള്ള ചാമ്പ്യൻഷിപ്പിനായുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനരാരംഭിച്ചുകഴിഞ്ഞു. ഒരേസമയം ഒന്നിലേറെ മത്സരങ്ങൾ നടക്കുന്ന വിധത്തിലാണ്‌ ഗ്രൗണ്ട്‌ ഒരുക്കുന്നത്‌. പ്രത്യേകം സജ്ജമാക്കുന്ന ഫ്ലഡ്‌ലിറ്റ്‌ സ്റ്റേഡിയത്തിൽ രാത്രി-പകൽ ഭേദമില്ലാതെ മത്സരങ്ങൾ നടക്കും എന്ന പ്രത്യേകതയുമുണ്ട്‌.

പുരുഷ-വനിത- മിക്സഡ്‌ വിഭാഗങ്ങളിലായി ജില്ലാതല ചാമ്പ്യൻഷിപ്പിൽ വിജയിച്ച 700 കായികതാരങ്ങളാണ്‌ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുക. ഇതാദ്യമായി കണ്ണൂർ ജില്ലയിലെത്തുന്ന സംസ്ഥാന വടം വലി ചാമ്പ്യൻഷിപ്പ്‌ വിജയിപ്പിക്കുന്നതിന്‌ മുഴുവനാളുകളും രംഗത്തിറങ്ങണമെന്നും സംഘാടകസമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
– മീഡിയാ കമ്മിറ്റി

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read