പൊലീസ് ഉദ്യോഗസ്ഥർ ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ ജില്ലാ പൊലീസ് മേധാവികൾ ഉത്തരം പറയേണ്ടി വരും…

By | Tuesday July 2nd, 2019

SHARE NEWS

 

 

യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്താൽ ഇനി ജില്ലാ പോലീസ് മേധാവിമാർ ഉത്തരം പറയേണ്ടി വരും. കീഴുദ്യോഗസ്ഥർ ഹെൽമറ്റ് ധരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നത്തിന്റെ ഉത്തരവാദിത്വം എസ്പിമാർക്ക് നൽകുന്നതിനുള്ള ഉത്തരവ് കഴിഞ്ഞദിവസം പോലീസ് ആസ്ഥാനത്തു നിന്നും ഇറങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ 305 പോലീസുകാരും തമിഴ്‌നാട്ടിൽ 102 പോലീസുകാരും ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ച് പിടിയിലായത്തിനു തൊട്ടുപിന്നാലെയാണ് കേരളത്തിലെ മുൻകരുതൽ നടപടി. ഇരുസംസ്ഥാനങ്ങളിലും സബ് ഇൻസ്‌പെക്ടർമാരും വനിതകളും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരായിരുന്നു പിടിയിലായത്. ഇരുചക്രവാഹനം ഓടിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാക്കുകയും നിയമലംഘകരെ പിടികൂടാൻ പരിശോധന നടക്കുകയും ചെയ്യുമ്പോഴാണ് പോലീസുകാരുടെ നിയമലംഘനം ദേശീയതലത്തിൽ തന്നെ ചർച്ചയാകുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പൊലീസുകാർ ഹെൽമെറ്റ് ധരിക്കുന്നത് ഉറപ്പാക്കാൻ ശ്രമം തുടങ്ങിയത്. സംസ്ഥാനത്ത് യൂണിഫോമിൽ ഇരുചക്രവാഹനം ഓടിക്കുന്ന എല്ലാ പോലീസുകാരും ഹെൽമെറ്റ് ധരിക്കുന്നുണ്ടെന്നാണ് പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഔദ്യോഗികമായും അല്ലാത്തപ്പോഴും പൊലീസുകാർ ഇരുചക്രവാഹനം ഓടിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാക്കുകയും നിയമലംഘകരെ പിടികൂടാൻ പരിശോധന നടത്തുകയും ചെയ്യുമ്പോഴാണ് പോലീസുകാരുടെ നിയമലംഘനം ദേശീയതലത്തിൽ തന്നെ ചർച്ചയാകുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പൊലീസുകാർ ഹെൽമെറ്റ് ധരിക്കുന്നത് ഉറപ്പാക്കാൻ ശ്രമം തുടങ്ങിയത്. സംസ്ഥാനത്ത് യൂണിഫോമിൽ ഇരുചക്രവാഹനം ഓടിക്കുന്ന എല്ലാ പോലീസുകാരും ഹെൽമെറ്റ് ധരിക്കുന്നുണ്ടെന്നാണ് പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഔദ്യോഗികമായും അല്ലാത്തപ്പോഴും പൊലീസുകാർ ഇരുചക്ര വാഹങ്ങളോടിക്കുമ്പോൾ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യം ശ്രദ്ധിക്കണമെന്നുമാണ് പോലീസ് ആസ്ഥാനത്തു നിന്നുള്ള നിർദ്ദേശമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞവർഷം സംസ്ഥാനത്ത് നടന്ന 40,181 വാഹനാപകടങ്ങളിൽ 15,600 അപകടങ്ങളും ഇരുചക്രവാഹങ്ങൾ ഉൾപ്പെട്ടതായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 1382 പേർ മരിക്കുകയും 11,034 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തെന്നാണ് കണക്കുകൾ. അടുത്തിടെ ചെന്നൈ കാമരാജ് ശാലൈയിൽ ഹെൽമറ്റില്ലാതെ ബൈക്കോടിച്ചു വന്ന എസ് ഐയെ കമ്മിഷണർ പരസ്യമായി ശാസിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read