പാട്യം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാരത്തിന്റെ നിറവിൽ

By | Thursday August 22nd, 2019

SHARE NEWS

 

 

കൂത്തുപറമ്പ്: പാട്യം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാരത്തിന്റെ നിറവിൽ. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ഗുണനിലവാര പരിശോധനയിൽ തൊണ്ണൂറ്റി രണ്ട് ശതമാനം മാർക്ക് നേടിയാണ് അംഗീകാരം കരസ്ഥമാക്കിയത്.കഴിഞ്ഞ മാസമാണ് ചെറുവാഞ്ചേരിയിൽ പ്രവൃത്തിക്കുന്ന പാട്യം കുടുംബാരോഗ്യ കേന്ദ്രത്തിൽ കേന്ദ്ര സംഘം പരിശോധന നടത്തിയത്. രോഗികൾക്ക് നൽകുന്ന സേവനം, ജീവനക്കാരുടെ പെരുമാറ്റം, ആശുപത്രിയിലെ സൗകര്യങ്ങൾ, പ്രത്യേക സേവനങ്ങൾ, കേന്ദ്ര ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ് തുടങ്ങിയവയായിരുന്നു അംഗീകാരം നേടുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ. പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന ഈ സ്ഥാപനത്തെ കഴിഞ്ഞ വർഷമാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്.പ്രതിദിനം മുന്നൂറോളം രോഗികൾ എത്തുന്ന ഇവിടെ മൂന്ന് ഡോക്ടർമാരുണ്ട്.ഇതിനു പുറമെ ആഴ്ചയിൽ ഓരോ ദിവസങ്ങളിൽ ഗർഭിണികൾ, വയോജനങ്ങൾ, കൗമാരക്കാർ എന്നിവർക്കായി പ്രത്യേകം ക്ലിനിക്കുകളും പ്രവർത്തിക്കുന്നു.ഒ.പി. സമയങ്ങളിൽ ഫാർമസിയും രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ലബോറട്ടറി സേവനവും ലഭിക്കും. മൂന്ന് സബ് സെൻററുകളും ഈ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുണ്ട്.കൂട്ടായ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് മെഡിക്കൽ ഓഫീസർ സി.കെ.ഉല്ലാസ് പറഞ്ഞു.ജില്ലയിൽ പാട്യത്തിനു പുറമെ ചെറുതാഴം, കാങ്കോൽ ആലപ്പറമ്പ്, മലപ്പട്ടം, എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും കൊളശേരി നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കുമാണ് ഈ അംഗീകാരം ലഭിച്ചത്.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read