പറിച്ചെറിയാൻ വരട്ടേ, ഞൊട്ടാ ഞൊടിയനി ലുണ്ട് ഗുണങ്ങളേറേ

By നൗഷദ്അണിയാരം | Tuesday July 23rd, 2019

SHARE NEWS

 

 

മുട്ടാമ്പുളി, ഞെട്ടങ്ങ മാബ്ലങ്ങി ഞൊട്ടാ ഞൊടിയൻ എന്നിങ്ങനെ പ്രാദേശികമായി പല പേരു കളിൽ അറിയപ്പെടുന്ന ഞൊട്ടങ്ങയെ വെറും ഒരു കാട്ടു ചെടി എന്നു കരുതി പറിച്ചെറിയാൻ വരട്ടെ. മഴക്കാലത്ത് പറമ്പിൽ നിറയെ മുളച്ചു വരും. മഴക്കാലം കഴിയുമ്പോൾ താനേ നശിക്കും. കുട്ടിക്കാലത്ത് ,ഞൊട്ടാ ഞൊടിയൻ, നെറ്റിയിലടിച്ച് ശബ്ദമുണ്ടാക്കി കളിച്ചതും. കളിക്കിടയിൽ പഴം തിന്നുകയും ചെയ്തതു മെല്ലാം. നാട്ടിൻ പുറത്തെ പഴയ തലമുറക്ക് ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാണ്. , ഗോൾഡൻ ബറി, എന്ന ആംഗലനാമധേയമുള്ള ഈ പഴം ആരോഗ്യഗുണങ്ങൾ ഏറെ യുള്ള ഒന്നാണ്.

ജീവകം എ, സി, ആന്റി ഓക്സിഡന്റുകൾ ഇവയെല്ലാം ഞൊട്ടങ്ങ യിൽ ഉണ്ട്. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഹൃദയാരോഗ്യമേകാനും ഈ ഫലം സഹായിക്കുന്നു. ഇതിലടങ്ങിയ പോളിഫിനോളുകൾ വിവിധയിനം അർബുദങ്ങൾ വരാനുള്ള സാധ്യതയെയും വ്യാപനത്തെയും തടയുന്നു.
ഇൻഫ്ലമേറ്ററി രോഗങ്ങളായ സന്ധിവാതം, ഗൗട്ട്സ് ഇവ മൂലം വിഷമിക്കുന്നവർക്ക് ഞൊട്ടാഞൊടിയന്റെ പതിവായ ഉപയോഗം ഫലം ചെയ്യും. 100 ഗ്രാം ഞൊട്ടങ്ങയിൽ53 കാലറി മാത്രമേ ഉള്ളൂ. കാലറി കുറഞ്ഞ ഈ ഫലം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ ഭക്ഷ്യനാരുകളും ജലവും ധാരാളമുണ്ട്. പൊണ്ണത്തടി നിയന്ത്രിക്കാനും ഈ പഴം സഹായിക്കും.
80 ശതമാനവും ജലം ആയതുകൊണ്ടു തന്നെ ശരീരഭാരം കൂടുമോ എന്ന ഭയം വേണ്ട. ഉപാപചയപ്രവർത്തനങ്ങളെ മെച്ചപ്പെടുത്തി കൂടുതൽ കാലറി കത്തിച്ചു കളയാനും ഇത് സഹായിക്കുന്നു.
ശരീരത്തിന് ആവശ്യമായ ഫാറ്റി ആസിഡുകളായ ഒലേയിക് ആസിഡ്, ലിനോലെയ്ക് ആസിഡ് ഇവയുടെ ഉറവിടമാണ് ,ഞൊട്ട ഞൊടിയൻ, ഇത് ചീത്ത കൊളസ്ട്രോളായ എൽ ഡിഎൽ ന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.

പ്രമേഹരോഗികൾക്കും പ്രമേഹം ഉണ്ടാകാൻ സാധ്യതയുള്ളവർക്കും ഏറെ നല്ലതാണ് ഈ പഴം. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാലും ഭക്ഷ്യനാരുകൾ ധാരാളം ഉള്ളതിനാലും പ്രമേഹം നിയന്ത്രിക്കാന്‍ ഈ പഴത്തിനാകും.
കരൾ, വൃക്ക എന്നിവയുടെ ആരോഗ്യത്തിനും നല്ലതാണ്. ജീവകങ്ങൾ, ധാതുക്കൾ, നിരോക്സീകാരികൾ, ഭക്ഷ്യനാരുകൾ തുടങ്ങിയവയുടെ സാന്നിധ്യമാണ് ഈ ആരോഗ്യഗുണങ്ങൾക്കു പിന്നിൽ.
ഞൊ ഭക്ഷ്യനാരുകൾ അടങ്ങിയതിനാൽ ഈ ഫലം പതിവായി കഴിക്കുന്നത് ദഹനം സുഗമമാക്കാനും മലബന്ധം അകറ്റാനും സഹായിക്കും. ഉദരാരോഗ്യമേകാനും ഈ പഴം നല്ലതാണ്. ധാരാളം ജലം ഉള്ളതിനാൽ ഡൈയൂറെറ്റിക് ആണിത്. തിമിരം, ഗ്ലൂക്കോമ, മക്യുലാർ ഡീജനറേഷൻ തുടങ്ങിയ നേത്രരോഗങ്ങളെ തടഞ്ഞ് കണ്ണുകൾക്ക് ആരോഗ്യമേകുന്നു.
രോഗകാരികളായ ബാക്ടീരിയ, വൈറസ് മുതലായവയെ തുരത്തി പനി, ജലദോഷം, ചുമ എന്നിവയിൽ നിന്നെല്ലാം സംരക്ഷണമേകുന്നു. രോഗപ്രതിരോധ സംവിധാനം ശക്തി പ്പെടുത്തുന്നു.
ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും നാഡീവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു. ഇതു വഴി അൽസ്ഹൈമേഴ്സ്, പാർക്കിൻസൺസ്, ഡിമൻഷ്യ, അംനീഷ്യ മുതലായവ വരാനുള്ള സാധ്യത കുറയും. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഞൊട്ടങ്ങയിലെ പോഷ കങ്ങൾക്കു കഴിയും.
ആയുർവേദ ഗ്രന്ഥങ്ങളിൽ ഇതിന്റെ ഗുണങ്ങൾ പ്രതി പാതിച്ചിറ്റുണ്ട്

പാഴ് ച്ചെടികളുടെ പട്ടികയിൽ മലയാളി – പെടുത്തിയ ഈ പഴത്തിന് ചില സ്ഥലങ്ങളിൽ ഒന്നിന് 17 രൂപയാണ് യു എ ഇ ൽ പത്ത് എണ്ണത്തിന്റെ ഒരു പേക്കറ്റിന് ഒമ്പത് ദിർഹമാണ് വില

ഏറേ ഗുണങ്ങളു ള്ള ഈ പഴത്തെ ഉപയോഗപെടുത്താൻ മുന്നോട് വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read