പാനൂർ:ജലപാത വിരുദ്ധ സമിതിയിൽ ഭിന്നതയെന്ന വാർത്ത ശരിയല്ലെന്ന് സമിതി ചെയർമാൻ.

By | Wednesday July 18th, 2018

SHARE NEWS

 

പാനൂർ:ജലപാത വിരുദ്ധ സമിതിയിൽ ഭിന്നതയെന്ന വാർത്ത ശരിയല്ലെന്ന് സമിതി ചെയർമാൻ സി.പി.മുകുന്ദൻ അറിയിച്ചു.
കഴിഞ്ഞ ദിവസം പാനൂർ യു പി സ്കൂളിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ആരോഗ്യകരമായതും തികച്ചും ജനധിപത്യരീതിയിലുമുള്ള ചർച്ച മാത്രമാണ് നടന്നത്. ബിജെപി നടത്താൻ പോകുന്ന സമരം നിലവിലെ സമരസമിതി ഒരിക്കലും ഭീഷണിയായി കണക്കാക്കിയിട്ടില്ല. സമരസമിതി നിക്ഷിപ്‌ത രാഷ്ട്രീയ താല്പര്യം വെടിഞ്ഞു എല്ലാവരും കൂട്ടായി ചർച്ചചെയ്തു സമവായത്തിലെത്തി ഏറ്റവും ഉചിതമായ നടപടി എന്തായിരിക്കണമെന്ന് തീരുമാനിച്ചശേഷമാണ് ഇതുവരെയും സമരങ്ങൾ നടത്തുവന്നതും പാനൂരിന്റെ ചരിത്രത്തിൽ രാഷ്ട്രീയപ്പാർട്ടികൾക്ക് ഒന്നിനും സാധിക്കാത്ത ജനപങ്കാളിത്തത്തോടെ എല്ലാ സമരങ്ങളും വിജയിപ്പിക്കാൻ സാധിച്ചതിൽ അസൂയാലുക്കൾ ആണ് ഇന്നലെ പ്രശ്നങ്ങൾ ഉണ്ടായി എന്ന തരത്തിൽ പ്രചരിപ്പുക്കുന്നത്. രാഷ്ട്രീയപ്പാർട്ടികൾ സമാന്തരമായി കൃത്രിമജലപാതയ്‌ക്കെതിരെ സമരരംഗത്തു ഇറങ്ങിവരണമെന്ന് ഞങ്ങളുടെ ആവശ്യം തന്നെയായിരുന്നു. അതനുസരിച്ചു തന്നെയാണ് ബിജെപി യും യുഡിഎഫ് ഉം സമരം ആസൂത്രണം ചെയ്തതും. ചില തല്പരകക്ഷികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ദേശീയ ജലപാത 3 ന്റെ പേരിൽ സമരം എന്ന പ്രചാരണവും പരിപാടികളും സംഘടിപ്പിക്കുന്നത് യാഥാർഥ്യം മറന്നുകൊണ്ടാണ്. കൃത്രിമ ജലപാത പെരിങ്ങത്തൂർ പുഴ ചാടാല പുഴയും ചേർക്കാൻ ഉദ്ദേശിച്ചുള്ള ഒന്നാം ഘട്ടം പാനൂർ മേഖലയുടെതാണ്. ഇതു കാസർഗോഡ് വരെയും പോകേണ്ടത് പ്രത്യേക പദ്ധതിയാണ്. DPR.പോലും ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. നിലവിലുള്ള കൃത്രിമജലപാത വിരുദ്ധ സംയുക്ത സമരസമിതി യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ ഒത്തൊരുമയോടെ പ്രവർത്തിച്ചു വരുന്നു എന്നത് വ്യക്തമാക്കാൻ ഈ അവസരം ഉപയോഗിക്കുന്നു എന്നും മുകുന്ദൻ അറിയിച്ചു.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read