പാനൂർ: ടൗണിലെ ഗതാഗതക്കുരുക്കഴിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം
പൊലീസ് നടപടി വീണ്ടും ശക്തിപ്പെടുത്തുന്നു. ടൗണിൽ താൽക്കാലിക ഡിവൈഡറുകൾ സ്ഥാപിച്ചു.ഈ മാസം 10 മുതലായിരുന്നു ഗതാഗത പരിഷ്ക്കരണമേർപ്പെടുത്താൻ തീരുമാനിച്ചത്.എന്നാൽ ആദ്യ ദിവസത്തെ പ്രവർത്തനത്തിനു ശേഷം പരിഷ്ക്കരണം താറുമാറാകുകയായിരുന്നു.
പിന്നീട് കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും പരിഷ്ക്കരണ നടപടികൾ ശക്തിപ്പെടുത്തിയത്. മൂന്നു റോഡുകളിൽ ഡി വൈഡറുകൾ സ്ഥാപിച്ചത് ഏറെ പ്രകാര പ്രദമായിട്ടുണ്ട്. നാൽക്കവലയിൽ പൊലീസ് വാഹനങ്ങൾ തടഞ്ഞാലും പല വാഹനങ്ങളും മറികടന്ന് മുൻപിലെത്തുന്നത് ഗതാഗതക്കുരുക്ക് കൂടുന്നതിന് പലപ്പോഴും കാരണമായത്. ഇപ്പോഴുള്ള പരിഷ്ക്കരണം ഇത് തടയാൻ സാധിക്കും. അതോടൊപ്പം സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് കാര്യത്തിൽ കാര്യക്ഷമമായ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.
പരിഷ്ക്കരണത്തിന്റെ ഭാഗമായി റോഡിൽ നിന്നും ടാക്സി സ്റ്റാന്റ് മാറ്റാനുള്ള തീരുമാനം എതിർപ്പിനെ തുടർന്ന് മാറ്റി വെച്ചു. ടാക്സി ,ടെമ്പോസ്റ്റാന്റ് കൾ പഴയ ഇലക്ട്രിക് ഓഫീസിന് സമീപത്തെകനാലിനടുത്ത് മാറ്റാനായിരുന്ന് തിരുമാനം ബസ്സ് സ്റ്റാൻറിലേക്ക് മാറ്റണമെന്നാണ് ടാക്സിക്കാരുടെ ആവശ്യം.
പഴശ്ശി കനാൽ നവീകരിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ഇവിടേക്ക് മാറ്റിയാൽ പിന്നീട് ടാക്സി സ്റ്റാന്റ് നഷ്ടപ്പെടുന്ന അവസ്ഥയായിരിക്കുമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ഉചിതമായ സ്ഥലത്ത് നഗര പേസ്റ്റാന്റ് നിർമ്മിക്കണമെന്നും ആവശ്യമുയർന്നിരിക്കയാണ്