നവകേരള സൃഷ്ടിക്കായി വിദ്യാർത്ഥികളുടെ ആശയങ്ങൾ ശ്രദ്ധേയമാവുന്നു.

By | Monday November 5th, 2018

SHARE NEWS

 

പാനൂർ: നവകേരള സൃഷ്ടിക്കായി വിദ്യാർത്ഥികളുടെ ആശയങ്ങൾ ശ്രദ്ധേയമാവുന്നു.
കേരള പിറവി ദിനാചരണത്തിൻ്റെ ഭാഗമായി കടവത്തൂർ വെസ്റ്റ് യു.പി സ്കൂളിലെ കുട്ടികളോട് നിങ്ങളുടെ സ്വപ്നങ്ങൾ പങ്ക് വെക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് വൈവിധ്യയമായ ആശയങ്ങൾ കുരുന്നുകൾ കടലാസിൽ പകർത്തി നൽകിയത്.
പ്രളയം നമ്മുടെ നാടിനെ വിഴുങ്ങിയപ്പോൾ കരകയറാൻ പല ആശയങ്ങളും കുട്ടികൾ പങ്ക് വെച്ചു.
വൈവിധ്യങ്ങളായ ആശയങ്ങൾ ഉൾകൊള്ളിച്ച നവകേരള സ്വപ്നങ്ങൾ ലേഖന സമാഹര മാസിക തന്നെ തയ്യാറാക്കി.
ഇതിൻ്റെ പ്രകാശന കർമ്മം പാനൂർ ബി.പി ഒ കെ വി മുനീർ നിർവ്വഹിച്ചു.
ഇതോടനുബന്ധിച്ച്
പഠനപ്രവർത്തനവും, ദിനാചരണവും സമന്വയിപ്പിച്ച് കൊണ്ട് ആറാം ക്ലാസ്സിലെ വിദ്യാര്ഥികൾ തയ്യാറാക്കിയ കേരളീയം, എന്റെ കേരളം, കേരളത്തെ അറിയാം,ഹരിതകേരളം എന്നീ കൈയെഴുത്ത് മാസികകൾ പഞ്ചായത്തു മെമ്പർ നെല്ലൂർ ഇസ്മയിൽ മാസ്റ്റർ പ്രകാശനം ചെയ്തു.
അക്കാഡമിക മാസ്റ്റർ പ്ലാൻ പ്രവർത്തനോൽഘാടനവും നടന്നു. ചടങ്ങിൽ വെച്ച്
സബ്ജില്ല ജിലാതലങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികളെ അനുമോദിച്ചു.
മെഗാച്ചിത്രോത്സവത്തിൽ കുട്ടികൾ രചിച്ച ചിത്രങ്ങളുടെ പ്രദർശവുമൊരുക്കി.

 

 

വിദ്യാർത്ഥികൾക്കും രക്ഷിതാങ്കൾക്കും നാട്ടു കാർക്കും ചിത്രപ്രദർശനം കാണാൻ അവസരമൊരുക്കി.
പി ടി എ പ്രസിഡന്റ് കെ.കെ ഉസ്സൻകുട്ടിമസ്റ്റർ അധ്യക്ഷത വഹിച്ചു.
പ്രധാന അധ്യാപകൻ
പി അശോകൻ ,
ടി മുഹമ്മദ് അഷ്റഫ്,
എം പി ടി എ പ്രസിഡന്റ് ജസീല സി എച്ച്,
വി. കെ. ഇസ്മയിൽ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read