വെള്ളപ്പൊക്ക ദുരിതബാധിതരായ കരിയാട്ടെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് സഹായഹസ്തവുമായി മൊകേരി രാജീവ്ഗാന്ധി ഹയർസെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്…

By | Thursday August 15th, 2019

SHARE NEWS

 

മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻററി സ്ക്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ കഴിഞ്ഞ രണ്ട് ദിവസം ബക്കറ്റ് എടുത്ത് കൊരിച്ചൊരിയുന്ന മഴയത്തായിരുന്നു.
തങ്ങളെപ്പോലെയുള്ള കരിയാട് നമ്പിയാർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിക്കൾ ഉൾപ്പെടെ ദുരിതാശ്വാസ ക്യാമ്പിലാണെന്നറിഞ്ഞ് അവരെ സഹായിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ.

 

സക്കൂളിന്റ പരിസരത്ത് നിന്ന് മൊകേരി പഞ്ചായത്തിലെ മാക്കൂൽ പീടിക, മുത്താറി പീടിക ,തങ്ങൾ പീടിക ,ചെണ്ടയാട് ,വരപ്ര ,കു നു മൽ ,വള്ളങ്ങാട് ഭാഗങ്ങളിൽ നിന്ന് വീടുകളിലും ,കടകളിലും കയറി ശേഖരിച്ച ചില്ലറത്തുട്ടുകൾ സ്വരൂപിച്ച് അവശ്യ സാധനങ്ങൾ അsങ്ങിയ നൂറ് കിറ്റുകൾക്കുള്ള പണം ഉണ്ടാക്കുകയായിരുന്നു ഇവർ.
രണ്ട് ദിവസം കൊണ്ട് 60,000 ത്തോളം രൂപ സ്വരൂപിച്ചാണ് 100 കിറ്റുകൾക്കുള്ള പണമുണ്ടാക്കിയത്.വിവരമറിഞ്ഞ് രാജീവ് ഗാന്ധിയിലെ 2008-09 IX Bബാച്ചിന്റെ കൂട്ടായ്മയും സഹായവുമായെത്തി.

രണ്ട് വണ്ടികളിലായി കിറ്റുകൾ കരിയാട് നമ്പ്യാർ ഹയർ സെക്കന്ററി സ്കൂളിലെത്തിച്ചു. അവിടുത്തെ എൻ എസ് എസ് പോഗ്രാം ഓഫീസർ സൂര്യ ടിച്ചറും വളണ്ടിയർമാരും അതേറ്റ് വാങ്ങി. പ്രിൻസിപ്പൽ ഇൻചാർജ് ധന്യ ,സജീഷ് എന്നീ അധ്യാപകരോടൊപ്പം കരിയാട് കിടഞ്ഞിയിലെ ക്യാമ്പായ അംഗൻവാടിയിലെത്തി പകുതി കിറ്റുകൾ നൽകി.

പാനൂർ മുൻസിപ്പൽ കൺസിലർ മനോജ് ഏറ്റുവാങ്ങി.
പിന്നീട് മുക്കാളിക്കരയിലെ അൻപതോളം വീടുകളിലും നേരിട്ട് കിറ്റുകൾ വിതരണം ചെയ്തു
. പ്രോഗ്രാം ഓഫീസർ സജീവ് ഒതയോത്ത് ,വളണ്ടിയർ ലീഡർമാരായ സൗശീൽ, സൻ രാഗ് ,ശ്രീയ ,ആദിത്ത് രാജ് ,അദ്യൈത് അശോക്, അനുഷ്ക തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read