മൊകേരി പഞ്ചായത്തിൽ നിർമ്മിച്ച വാതക സ്മശാനം പ്രവർത്തന സജ്ജമായി. 

By | Monday July 9th, 2018

SHARE NEWS

 

പാനൂർ:മൊകേരി പഞ്ചായത്തിൽ നിർമ്മിച്ച വാതക സ്മശാനം പ്രവർത്തന സജ്ജമായി.
80 ലക്ഷത്തോളം രൂപ ചിലവിൽ
നവോദയാ കുന്നിൻ മുകളിൽ മെകേരി പഞ്ചായത്ത് വിലക്ക് വാങ്ങിയ സ്ഥലത്താണ് വാതക സ്മശാനം സ്ഥാപിച്ചിട്ടുള്ളത്. 75 സെന്റാളം സ്ഥലത്ത്ആകർഷകമായ കെട്ടിടത്തിൽ ആധുനിക സംവിധാനങ്ങളോടെയാണ് സ്മശാനം നിർമ്മിച്ചത്. 300 അടിയോളം ഉയരമുള്ള പുകക്കുഴലാണ് സ്മശാനത്തിന്റെ പ്രത്യേകത. ഒന്നര മണിക്കൂർ കൊണ്ട് മൃതദേഹങ്ങൾ ദഹിപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള ബർണറാണ് സ്ഥാപിച്ചിട്ടുള്ളത്. ബർണറിൽ നിന്നുള്ള പുക വെള്ളത്തിലൂടെ കടത്തിവിട്ട്  മണമില്ലാതാക്കിയാണ് പുറത്തേക്ക് വിടുക. 8 പാചക വാതക സിലിണ്ടറുകളാണ് മൃതദേഹം ദഹിപ്പിക്കുന്നതിന് വേണ്ടി ഒരേ സമയം ഉപയോഗിക്കുക. ആവശ്യത്തിന് വെള്ളം ലഭിക്കുന്നതിന് വേണ്ടി 80,000 ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണിയും പ്രത്യേകമായി നിർമ്മിച്ചിട്ടുണ്ട്. കർമ്മങ്ങൾ ചെയ്യുന്നവരുടെ സൗകര്യത്തിന് വേണ്ടി ശുചിത്വമുറിയും വാതക സ്മശാനത്തോടനുബന്ധിച്ച് നിർമ്മിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത്, പാനൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ 80 ലക്ഷത്തോളം രൂപ ചിലവിലാണ് സ്മശാനം നിർമ്മിച്ചത്.    കൂത്തുപറമ്പിലെ അമൽ കൺസ്ട്രക്ഷൻ കമ്പനിയാണ് നിശ്ചിത കാലാവധിക്കകം നിർമ്മാണം പൂർത്തീകരിച്ചത്.  പ്രവർത്തന സജ്ജമായ വാതക സ്മശാനത്തിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനുള്ള നടപടികൾ നടന്നുവരികയാണ്.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read