SHARE NEWS
കണ്ണൂര്‍: പെഗാസസ് സംഘടിപ്പിക്കുന്ന മിസ് സൗത്ത് ഇന്ത്യ മല്‍സരം ഇന്ന് വൈകീട്ട് 6ന് കണ്ണൂര്‍ ലക്സോട്ടിക്ക ഇന്റര്‍നാഷനല്‍ കണ്വന്ഷന് സെന്ററില്‍ നടക്കും. കൊച്ചി, ബെംഗളുരു, ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ നടന്ന ഓഡിഷനുകളില്നിന്നു തിരഞ്ഞെടുത്ത 23 പേരാണു മത്സരിക്കുക. ഡിസൈനര്‍ സാരി, റെഡ് കോക്കെയില്‍, ബ്ലാക്ക് ഗൗണ്‍ എന്നീ മൂന്നു റൗണ്ടുകളിലെ ഗ്രൂമിങ് സെഷന് ഇന്നലെ നെടുമ്പാശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ ആരംഭിച്ചു.മിസ് ഏഷ്യ മല്‍സരങ്ങളിലേക്കുള്ള ദക്ഷിണേന്ത്യന്‍ സുന്ദരിമാരുടെ ചവിട്ടുപടിയാണ് ഈ മല്‍സരം.