കെഎസ്കെടിയു ജില്ല സമ്മേളനം പാനൂരിൽ; ശനിയാഴ്ച്ച കൊടി ഉയരും

By | Thursday November 7th, 2019

SHARE NEWS

പാനൂർ
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച്ച പാനൂരിൽ തുടക്കമാവും. രണ്ടു ദിവസങ്ങളായി പാനൂർ ഹൈസ്ക്കൂൾ ഓഡിറ്റോറിയം സി കണ്ണൻ നഗറിൽ നടക്കുന്ന സമ്മേളനത്തിന്റെ മുന്നോടിയായി രാവിലെ 10ന് യൂണിയൻ ജില്ല പ്രസിഡന്റ് എൻ ചന്ദ്രൻ പതാക ഉയർത്തും. കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പതിനെട്ട് ഏരിയകളിൽ നിന്നും അറുപത്തിമൂന്ന് ജില്ല കമ്മിററിയംഗങ്ങൾ ഉൾപ്പെടെ തിരഞ്ഞെടുത്ത മുന്നൂററി അറുപത്തിമൂന്ന് പേർ സമ്മേളനത്തിൽ പ്രതിനിധികളാവും. സംസ്ഥാന സെക്രട്ടറി എൻആർ ബാലൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കോമളകുമാരി എന്നീ നേതാക്കളും പങ്കെടുക്കും. പത്രസമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ കെഇ കുഞ്ഞബ്ദുല്ല, യൂണിയൻ ഏരിയ സെക്രട്ടറി കെപി വിജയൻ ,ഏരിയ ജോയിന്റ് സെക്രട്ടറി കെകെ പ്രേമൻ എന്നിവർ പങ്കെടുത്തു.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read