കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ മാരക ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ

By | Wednesday April 10th, 2019

SHARE NEWS


കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ ഉദയകുമാറും, പാർട്ടിയും വാഹന പരിശോധന നടത്തവേ വീരാജ് പേട്ടയിൽ നിന്നും വരികയായിരുന്ന എസ് ആർ എസ് ബസ്സിലെ യാത്രക്കാരന്റെ കൈവശം വച്ച് 101 ഗ്രാം സ്പാസ്മോ പ്രോക്സി വോൺ ലഹരി ഗുളികകൾ ( 168 എണ്ണം) സഹിതം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

തലശ്ശേരി കണ്ടിക്കൽ പുല്ലമ്പിൽ റോഡിൽ തോട്ടത്തിൽ പുതിയ പുരയിൽ ഹുസൈൻ.ടി.പി പി എന്ന ആളുടെ പേരിലാണ് എൻ ഡി പി എസ് ആക്ട് പ്രകാരം കേസ്സെടുത്തത്.

എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം വരുന്ന ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർശനമായ വാഹന പരിശോധനയാണ് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്നത് .

വീരാജ് പേട്ടയിൽ നിന്നും വാങ്ങി തലശ്ശേരി ഭാഗങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുകയാണ് ഇയ്യാൾ ചെയ്യുന്നത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമരായ ദിനേശൻ.കെ, സുധീർ കെ റ്റി, സി ഇ ഓമാരായ ഷിബു കെ.സി,വിനോദ്.ടി.ഒ, ബിജേഷ് എം ,സി പി ഒ ഷമീർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read