ബിരുദധാരികള്‍ക്ക് കേന്ദ്രസര്‍വീസില്‍ അവസരം: ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം

By | Friday October 25th, 2019

SHARE NEWS

 

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ 2019-ലെ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സി.ജി.എൽ) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർവീസിലെ ഗ്രൂപ്പ് എ, ബി, സി, ഡി -യിലായുള്ള 34 തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നൽകുന്നത് ഈ പരീക്ഷയിലൂടെയാണ്. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല.

യോഗ്യത: ബിരുദം. അസിസ്റ്റന്റ് ഓഡിറ്റർ/അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ തസ്തികയ്ക്ക് ചാർട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി/എം.കോം./ബിസിനസ് സ്റ്റഡീസിലോ ബിസിനസ് അഡ്മിനിസ്ട്രേഷനിലോ (ഫിനാൻസ്), ബിസിനസ് ഇക്കണോമിക്സിലോ ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്.

ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികയ്ക്ക് പ്ലസ്ടുവിന് മാത്തമാറ്റിക്സിൽ 60 ശതമാനം മാർക്കുണ്ടാവണം. അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായുള്ള ബിരുദമായിരിക്കണം. 2018 ഓഗസ്റ്റ് 1-നകം യോഗ്യത നേടിയിരിക്കണം. ഇൻസ്പെക്ടർ (സെൻട്രൽ എക്സൈസ്/എക്സാമിനർ/പ്രിവന്റീവ് ഓഫീസർ), സബ് ഇൻസ്പെക്ടർ (എൻ.ഐ.എ.) എന്നീ തസ്തികകൾക്ക് നിർദിഷ്ട ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം.

പരീക്ഷ: നാലു ഘട്ടങ്ങളിലായാണ് പരീക്ഷ. ടയർ ഒന്ന്, രണ്ട് പരീക്ഷകൾ ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷയായിരിക്കും. ടയർ മൂന്ന് വിവരണാത്മക പരീക്ഷയും ടയർ നാല് സ്കിൽ ടെസ്റ്റും (ബാധകമായവയ്ക്ക്) ആയിരിക്കും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ:എറണാകുളം (കോഡ്: 9213), കണ്ണൂർ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തിരുവനന്തപുരം (9211), തൃശ്ശൂർ (9212).

അപേക്ഷ:ssc.nic.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തിട്ടുള്ളവർക്ക് രജിസ്ട്രേഷൻ നമ്പറും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം അപേക്ഷ നൽകാം. മറ്റുള്ളവർ ആദ്യം രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഒറ്റത്തവണ രജിസ്ട്രേഷന് ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതുണ്ട്.

അപേക്ഷാ ഫീസ്:100 രൂപ. വനിതകൾ, എസ്.സി., എസ്.ടി., വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 25.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read