പാനൂര്‍: വൈദ്യുത ഉപയോഗം കുറയ്ക്കാന്‍ ഫിലമെന്റ് രഹിത ബ്ലോക്ക് പഞ്ചായത്തെന്ന ആശയ സാക്ഷാത്ക്കാരത്തിനൊരുങ്ങുകയാണ് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്. എല്‍.ഇ.ഡി ഉല്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങള്‍ ആരംഭിച്ച എല്‍.ഇ.ഡി ഉല്പന്ന യൂണിറ്റ് കൂരാറ കുന്നോത്ത് മുക്കില്‍ പ്രവര്‍ത്തനം തുടങ്ങി. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി. എന്‍. അനൂപ് ഉദ്ഘാടനം ചെയ്തു. ചെറുകിട സംരഭകര്‍ക്ക് പ്രോത്സാഹനം നല്കി കാര്‍ബണ്‍ ന്യൂട്രല്‍ ബ്ലോക്ക് എന്ന ആശയത്തിലേക്ക് പാനൂര്‍ ബ്ലോക്കിനെ എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത 20 പേര്‍ക്ക് എല്‍ ഇ ഡി ഉത്പന്നങ്ങളുടെ പരിശീലനം നല്കി.
തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് അംഗങ്ങളാണ് ബ്ലോക്കിലെ അംഗങ്ങളെ 5 ഗ്രൂപ്പുകളായി തിരിച്ച് പരിശീലനം നല്‍കിയത്. പരിശീലനം നേടിയ പൗര്‍ണ്ണമി കുടുംബശ്രീ വനിതകള്‍ കൂരാറ കുന്നോത്തുമുക്കില്‍ Z ലൈറ്റ് എല്‍.ഇ.ഡി ഉല്പന്ന നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. എല്‍.ഇ.ഡി ബള്‍ബുകള്‍, റ്റിയൂബുകള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, എന്നിവ കുറഞ്ഞ വിലയില്‍ ഇവിടെ നിന്നും ലഭിക്കും. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.അനൂപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വത്സന് ആദ്യവില്പന നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വിമല അധ്യക്ഷത വഹിച്ചു. പാനൂര്‍ ബ്ലോക് പഞ്ചായത്ത് വ്യവസായ ഓഫീസര്‍ ശരത്ത്, സി എം ഡി ട്രെയിനര്‍ വിജേഷ് വിജയന്, കെ കുമാരന്, എന്നിവര്‍ സംസാരിച്ചു. 2,20,000 രൂപയാണ് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്കായി നീക്കിവച്ചത്.