കടവത്തൂരിൽ ഇലപ്രാണിയെ കണ്ടെത്തി

By | Wednesday December 20th, 2017

SHARE NEWS
പാനൂർ :-കടവത്തൂരിൽ ഷഡ്പദ ലോകത്തെ അപൂർവ്വ ജീവിയായ ഇലപ്രാണി അല്ലെങ്കിൽ ഇലപ്പക്കി എന്നറിയപ്പെടുന്ന ലീഫ് ഇൻസെക്ടിനെ കടവത്തൂരിൽ  കണ്ടെത്തി.ഒമ്പത് സെന്റീമിറ്റർ നീളത്തിലുള്ള ഇലപ്രാണിയെയാണ് കണ്ടെത്തിയത്. കടവത്തൂർ ഇരഞ്ഞിൻകിഴിലെ ദാറുസ്സലാമിൽ റമീസ് മാസ്റ്ററുടെ വീട്ടിലാണ് ജീവിയെ കണ്ടെത്തിയത്.
സാധാരണ കാടുകളിൽ മാത്രമാണ് ഇവയെ കാണാറുള്ളത്. ശരീരം ഇലയുമായി സാദൃശ്യമുള്ളതാണ്.
ഒരു ഇലക്ക് കാല് വെച്ചത് പോലെയാണ് ഈ ജീവിയെ കാണുമ്പോൾ തോന്നുക.
ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും ഇരപിടിക്കാനും ഇലയുമായുള്ള ഇതിന്റെ ഘടനാ സാദൃശ്യം സഹായിക്കുന്നതായി    സയൻസ് അധ്യാപിക കെ എം സുലൈഖ പറഞ്ഞു
ഇതിന്റെ സഹോദര വർഗ്ഗത്തിൽപ്പെട്ടതാണ് ചുള്ളിപ്രാണി. ഇതും കാട്ടിൽ മാത്രമാണ് കാണപ്പെടാറുള്ളത്

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read