പാഴാക്കരുത് വിശേഷണമേറെയുണ്ട് മുട്ട പഴത്തിന്

By | Saturday July 6th, 2019

SHARE NEWS

 

സപ്പോട്ടേസ്യ കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴം (Egg Fruit) (ശാസ്ത്രീയനാമം: Pouteria campechiana). ധാരാളം ശിഖരങ്ങളുണ്ടാകുന്ന നിത്യഹരിത വൃക്ഷത്തിലാണ് ഈ പഴം ഉണ്ടാകുന്നത്. കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു. ഈ മരം 20-30 അടി ഉയരത്തിൽ വളരുന്നു.
മുൻകാലങ്ങളിൽ മിക്ക വീടുകളിലെ തൊടിയിലും മുട്ടപ്പഴത്തിന്റെയും ആത്ത ചക്കയുടെയും സപ്പോട്ടയുടെയുടെയും മുള്ളാത്തയുടെയും മരങ്ങളുണ്ടായിരുന്നു എന്നാൽ മലായാളി യുടെ അവണനയും താൽപ്പര്യമില്ലായ്മയും എല്ലാ പഴവും കടയിൽ നിന്നും എളുപ്പത്തിൽ വിലകൊടുത്താൽ ലഭിക്കുമെന്ന ധാരണയും കാരണം മുട്ടപ്പഴത്തിനും അവഗണന ഉണ്ടാവുകയാണ് ഉണ്ടായത്
പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാൻ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉൾഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ ഈ പഴം പൊടിയും. തൊലി ഒഴിവാക്കിയാണ് ഇത് കഴിക്കുന്നത്. മരത്തിൽനിന്ന് തന്നെ മൂപ്പെത്തി പഴുത്തില്ലെങ്കിൽ ചവർപ്പ് അനുഭവപ്പെടും. നന്നായി പഴുത്താൽ തൊലി് മഞ്ഞ നിറമാകുകയും വിണ്ടുകീറുകയും ചെയ്യും.


പ്രമേഹത്തിന്പരിഹാരം കാണാന്‍ മുട്ടപ്പഴം സഹായിക്കുന്നു. സ്ഥിരമായി കഴിച്ചാല്‍ കൃത്യമായ അളവില്‍ മാത്രമേ പ്രമേഹം ശരീരത്തില്‍ കാണപ്പെടുകയുള്ളൂ. ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും ഒരുപടി മുന്നില്‍ തന്നെയാണ് മുട്ടപ്പഴം. ശരീരത്തിന്റെ അനാരോഗ്യകരമായ പല അവസ്ഥകള്‍ക്കെതിരേയും വളരെ ഫലപ്രദമായ രീതിയില്‍ പരിഹാരം കാണാന്‍ മുട്ടപ്പഴത്തിന് കഴിയും. ആന്റി ഓക്‌സിഡന്റിന്റെ കലവറയും രോഗങ്ങളേക്കാള്‍ രോഗാവസ്ഥ മനസ്സിലാക്കി പരിഹാരം കാണാന്‍ കഴിയുന്ന കൊച്ചുനാട്ടുവൈദ്യന്‍ കൂടിയാണ് ഇതെന്നാണ് പൊതുവെയുള്ള ചൊല്ല്.

നാട്ടുവഴികളില്‍ ധാരാളമായി കാണപ്പെടുന്ന ഈ പഴത്തില്‍ ആരോഗ്യത്തിനുപുറമെ സൗന്ദര്യത്തിനുള്ള ഘടകങ്ങളും ഒരുപോലെ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, നിയാസിന്‍, കരോട്ടിന്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ മുട്ടപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ബീറ്റാകരോട്ടിനും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കൊളസ്‌ട്രോളിനെ കുറക്കുന്നതിനും സഹായിക്കുന്നു.

ചക്കയെപോലെ മലയാളിയുടെ അവഗണന മൂലം പഴുത്ത് വീണടിഞ്ഞ് പാഴായി പോകുന്ന ഏറേ വിറ്റാമിൻ അടങ്ങിയ ഈ പഴത്തെ ഫലപ്രദമായ രീതിയിൽ ഉപയോഗപെടുത്താനുള്ള നീക്കം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടിയിരിക്കുന്നു

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read