ഷാർജയിൽ നിന്നും കാണതായ ചൊക്ലി സ്വദേശിയായ യുവാവിനെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

By | Friday June 28th, 2019

SHARE NEWS

 

 

പാനൂർ:ഷാർജയിൽ നിന്നും കാണതായ ചൊക്ലി സ്വദേശിയായ യുവാവിനെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ലി സിപി റോഡിൽ ആണ്ടി പീടികയിൽ ആശാരി പൊയിൽ റാഷിദ് (33)നെയാണ് യുഎഇ അജ്മാൻ അൽ ത്വല്ലഹ് മരുഭൂമിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ 28 നാണ് റാഷിദിനെ ജോലി ചെയ്യുന്ന ഷാർജ സജയിലെ സൂപ്പർ മാർക്കറ്റിൽ നിന്നും കാണാതാവുന്നത്. സുഹൃത്തുകളും, നാട്ടുക്കാരും, ബന്ധുക്കളും ചേർന്ന് അന്വേഷണം നടത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് മരുഭൂമിയിൽ നിന്നും ഒരു മൃതദേഹം കണ്ടെത്തിയതായി പോലീസിൽ നിന്നും വിവരം ലഭിക്കുന്നത്. തിരിച്ചറിയാൻ പറ്റാത്ത വിധമായിരുന്നു മൃതദേഹം.  പോക്കറ്റിൽ നിന്നും കിട്ടിയ ഐഡി കാർഡിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ടത് റാഷിദാണെന്ന് തിരിച്ചറിഞ്ഞെകിലും സഹോദരന്റെ ഡിഎൻഎ പരിശോധനടത്തി ഉറപ്പു വരുത്തുകയായിരുന്നു. വ്യഴായ്ച്ച വൈകിട്ടോടെ ഷാർജ മസ്ജിദുൽ സഹബ ഖബർസ്ഥാനിൽ ഖബറടക്കി. പരേതനായ സുലൈമാന്റെയും സൗദയുടെയും മകനാണ്. സഹോദരങ്ങൾ: ദാവൂദ്(ദുബായ്), റുഖിയ, ആയിഷ, റംല.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read