കോൺഗ്രസ്സ് ഓഫീസ് അക്രമം. സിപിഎമ്മി നെതിരെയുള്ള പ്രചരണം വ്യാജമെന്ന്

By | Thursday September 12th, 2019

SHARE NEWS

പാനൂർ:മൊകേരി ഈസ്റ്റ്‌ വളള്യായി പ്രിയദർശിനി സാംസ്‌കാരിക നിലയവും കോൺഗ്രസ്‌ ഓഫീസും ആക്രമിച്ച സംഭവത്തിൽ സിപിഐ എം ന് പങ്കില്ലെന്നും വാസ്തവ വിരുദ്ധമായ പ്രചരണങ്ങൾ നടത്തി യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സിപിഐ എം മൊകേരി ഈസ്റ്റ് ലോക്കൽ കമ്മിററി പ്രസ്ഥാവനയിലൂടെ അറിയിച്ചു. സിപിഐ എം പ്രവർത്തകരാണ് അക്രമത്തിനു പിന്നിൽ എന്നാണ് ദൃശ്യ പത്രമാധ്യമങ്ങൾ വാർത്ത കൊടുത്തിട്ടുള്ളത്. ഈ കള്ള പ്രചരണത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.
ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈസ്റ്റ്‌ വളള്യായിയിൽ ഇഎംഎസ് സ്മാരക മന്ദിരവും സിപിഐഎം സ്തൂപവും കൊടിമരവും മറ്റു പ്രചരണ സാമഗ്രികളുമെല്ലാം വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇത് പ്രദേശവാസികൾക്കിടയിൽ ഏറെ അമർഷത്തിനിടയാക്കിയ സംഭവവുമായിരുന്നു. ഇതിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാനുമുള്ള ശ്രമമാണ് അക്രമത്തിനു പിന്നിലെന്നും ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. പോലീസ് സത്യസന്ധമായും നിക്ഷ്പക്ഷമായും അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്നും സിപിഐഎം മൊകേരി ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി ടിപി രാജൻ പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read