പാനൂര്‍: പാനൂര്‍ പാലക്കൂലില്‍ ഇ.എം. എസ്.സ്മരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി വിഷയത്തില്‍ ചരിത്രത്തില്‍ ഇതേ വരെ ഇല്ലാത്ത ഒറ്റപ്പെടലാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ നേരിടുന്നതെന്നും മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ സന്ദര്‍ശനം പോലും റദ്ധ് ചെയ്യുന്ന സ്ഥിതിയാണ് ഇവിടെ എന്നു മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള ശ്രമവും കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണെന്നും അദേഹം പറഞ്ഞു. സി.പി.എം. പാനൂര്‍ ഏരിയാ സിക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള അധ്യക്ഷനായി. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മുഖ്യ പ്രഭാഷണം നടത്തി. ടി. ചന്ദ്രന് സ്മാരക ഹാള്‍ ഉദ്ഘാടനം സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന് നിര്‍വഹിച്ചു. കെ.ടി.അബ്ദുള്ള സ്മാരക വായനശാലയുടെ ഉദ്ഘാടനം എം.സുരേന്ദ്രനും ഫോട്ടോ അനാഛാദനം പി.ഹരീന്ദ്രനും നിര്‍വഹിച്ചു.


പാനൂരില്‍ ഇ.എം. എസ്.സ്മരക മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
SHARE NEWS