ഭിന്ന ശേഷിക്കാർക്ക് പ്രോത്സാഹനവും കരുത്തും പകർന്നു പാലത്തായി യൂ പി സ്കൂൾ വിദ്യാർത്ഥി കൂട്ടം

By | Friday October 12th, 2018

SHARE NEWS

ഭിന്ന ശേഷിക്കാർക്ക് പ്രോത്സാഹനവും കരുത്തും പകർന്നു പാലത്തായി യൂ പി സ്കൂൾ വിദ്യാർത്ഥി കൂട്ടം

കടവത്തൂർ: മൈത്രി സ്പെഷൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കൂട്ടുകാർ നിർമിച്ച വസ്തുക്കൾ പരിചയപ്പെടാനും വാങ്ങാനുമായി പാലത്തായി യു പി സ്കൂൾ എഴാം ക്ലാസ് വിദ്യാർത്ഥികളെത്തിയത് ശ്രദ്ധേയമായി. സ്പെഷൽ സ്കൂളിലെ പഠന രീതി പുസ്തകങ്ങൾ, കൂട്ടുകാരുടെ പാഠ്യേതര കഴിവുകൾ എന്നിവ കാണാനും അറിയാനുമെത്തിയവർക്ക് ജീവിതത്തിലെ വലിയൊരനുഭവമായിരുന്നു. പേപ്പർ കൊണ്ട് നിർമിച്ച പേന, ഫെനോയിൽ ,സോപ്പ് പൊടി, ഹാന്റ് വാഷ് തുടങ്ങിയ ഉൽപന്നങ്ങൾ പരിചയപ്പെടുകയും ഭിന്നശേഷിക്കാരായ കൂട്ടുകാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.മൈത്രി സ്കൂൾ വിദ്യർത്ഥികളിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ദിനേശൻ മാസ്റ്റർ മൈത്രി കിറ്റ് ഏറ്റു വാങ്ങി. അധ്യാപകരായ ബിജോയ്‌ പി, പുഷ്പ ടീച്ചർ എന്നിവരും പ്രധാനാധ്യാപകനൊപ്പം കുട്ടികൾക്ക് വഴികാട്ടിയായി കൂടെ ഉണ്ടായിരുന്നു.

English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read