അണ്ടലൂരില്‍ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച

By | Saturday January 4th, 2020

SHARE NEWS

തലശ്ശേരി : ധര്‍മ്മടം പോലീസ് പരിധിയിലെ അണ്ടലൂരില്‍ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച . 2l പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്.കൂടെ അലമാരയില്‍ സൂക്ഷിച്ച വില കൂടിയ വിദേശമദ്യവും നഷ്ടപ്പെട്ടിട്ടുണ്ട്. അണ്ടലൂര്‍ കാവിനടുത്ത ശ്രേയസ് വീട്ടിലാണ് കവര്‍ച്ച നടന്നത്. പ്രവാസിയായ വാഴയില്‍ സുകുമാരന്റെ വീടാണിത്.

ഇദ്ദേഹം വിദേശത്താണ്.സുകുമാരന്റെ ഭാര്യ ടി.കെ. ശ്രീജയും രണ്ട് ആണ്‍മക്കളും ബംഗളൂരിലാണ് താമസം. മക്കളില്‍ മൂത്തവനായ സുമിത്ത് ബo ഗളൂരില്‍ ഡോക്ടറായതിനാല്‍ ഇടയ്ക് മാത്രമേ കുടു:ബം അണ്ടലൂരിലെ വീട്ടില്‍ വന്ന് താമസിക്കാറുള്ളൂ. രണ്ടാഴ്ച മുന്‍പ് ഒരു വിവാഹത്തിന് വന്ന ശേഷം തിരികെ പോയതായിരുന്നു. ഇന്നലെ വൈകിട്ട് വീണ്ടും എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി കാണപ്പെട്ടത്.അടുക്കള വാതില്‍ കുത്തി തുറന്നാണ് മോഷണം നടന്നത്. ജനല്‍ പാളി തകര്‍ത്ത ശേഷം ഇരുമ്പ് ഗ്രില്‍സ് ഏക് സോബ്ലേഡിനാല്‍ അറുത്ത് മാറ്റിയതായി കാണപ്പെട്ടു. ധര്‍മ്മടം പോലീസും വിരലടയാള വിദഗ്ദ ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read