---
title: "ജനങ്ങളെ  വഴിയാധാരമാക്കുന്ന കുറ്റ്യാടി - മട്ടന്നൂർ എയർപോർട്ട് റോഡ് നിർമ്മാണ പ്രവൃത്തി തടയുമെന്ന്  മുസ്ലിം ലീഗ്."
english_title: "The Muslim League will stop the Kuttyadi-Mattannur Airport road construction work that is making the people a road."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99978/the-muslim-league-will-stop-the-kuttyadi-mattannur-airport-road-construction-work-that-is-making-the-people-a-road"
published_at: "2023-02-27T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc5cca86104_7f645070-e576-413c-aee2-2a2d3d7ec43d.jpg"
keywords: []
---

# ജനങ്ങളെ  വഴിയാധാരമാക്കുന്ന കുറ്റ്യാടി - മട്ടന്നൂർ എയർപോർട്ട് റോഡ് നിർമ്മാണ പ്രവൃത്തി തടയുമെന്ന്  മുസ്ലിം ലീഗ്.

> **Lead Summary:** ജനങ്ങളെ വഴിയാധാരമാക്കിയും കിടപ്പാടങ്ങൾ ഒഴിപ്പിച്ചു കൊണ്ടും നടത്തുന്ന ജനവിരുദ്ധ വികസന പ്രവർത്തനങ്ങളെ ജനങ്ങളെ അണിനിരത്തി തടയുമെന്ന് മുസ്ലിംലീഗ് ജില്ല പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും , ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ളയും പറഞ്ഞു. പെരിങ്ങത്തൂർ -മട്ടന്നൂർ എയർപോർട്ട് നാലുവരിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട്ജനവാസ കേന്ദ്രങ്ങളിൽ വീടുകൾ ഒഴിപ്പിച്ചും കച്ചവട സ്ഥാപനങ്ങൾ കയ്യേറിയും റോഡ് വികസനത്തിന്റെ പേരിൽകുറ്റിയടിക്കാനുള്ളശ്രമംനടക്കുകയാണ്.കഴിഞ്ഞദിവസം ജനങ്ങളെഭീഷണിപ്പെടുത്തിയുംപ്രകോപനപരമായി പെരുമാറിയും കേരള റോഡ് ഫണ്ട് ബോർഡ്അധികൃതരാണ് പോലീസിന്റെ സഹായത്തോടുകൂടി കുറ്റിയടിക്കാൻ ശ്രമം നടത്തിയത്.പല സ്ഥലങ്ങളിലുംവീടുകളുടെമുൻവശത്തുംമഞ്ഞക്കുറ്റികൾ സ്ഥാപിച്ചിരിക്കയാണ്. സിൽവർ ലൈൻ പദ്ധതിയുടെ സമാന രീതിയിൽ സ്ഥലം ഉടമകൾക്ക് മുൻകൂർ നോട്ടീസ് പോലും നൽകാതെയും സാമൂഹിക ആഘാത പഠനംനടത്താതെയുമാണ് കുറ്റിയടിക്കൽ ആരംഭിച്ചിട്ടുള്ളത്. 550 മീറ്ററിനുള്ളിൽഇരുപതിലധികം വീടുകൾ ഒരു പ്രദേശത്തു മാത്രം കുടിയൊഴിപ്പിക്കപ്പെടുകയാണ്. ഇങ്ങനെ നിരവധിസ്ഥലങ്ങളിലാണ്ജനങ്ങൾകുടിയൊഴിഞ്ഞു പോകേണ്ടി വരുന്നത് .ഇത്ജനവിരുദ്ധവികസനപ്രവർത്തനമാണ്.നാലുവരിപ്പാത വികസനത്തിന് 24 മീറ്റർ വീതിയുള്ള റോഡാണ് അധികൃതർ വിഭാവനംചെയ്തിട്ടുള്ളത്. എന്നാൽ ചിലയിടങ്ങളിൽ 40 മീറ്ററിലധികം ഭൂമി ഇതിനുവേണ്ടി അക്വയർചെയ്യപ്പെടുകയാണ് .ഇതിലൂടെ നിരവധി വീടുകൾ പൊളിച്ചുമാറ്റേണ്ടിവരും , ഇതിനെതിരെ പ്രദേശവാസികൾ നടത്തുന്ന സമരത്തിന് മുസ്ലിം ലീഗ് എല്ലാ പിന്തുണയുംഐക്യദാർഢ്യവുംപ്രഖ്യാപിക്കുന്നതായി നേതാക്കൾ പറഞ്ഞു.ഈപ്രദേശങ്ങളിൽ മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ജനറൽ സെക്രട്ടറികെ.ടി .സഹദുള്ളവൈസ്പ്രസിഡണ്ട് അഡ്വ.കെ.എ ലത്തീഫ്എന്നിവർസന്ദർശിച്ചു.മണ്ഡലംനേതാക്കളായഎ.കെ.അബൂട്ടിഹാജി ,ഷാനിദ്മേക്കുന്ന്എന്നിവർകൂടെയുണ്ടായിരുന്നു. കുടിയൊഴിപ്പിക്കപ്പെടുന്ന പ്രദേശങ്ങളിലെ നിരവധി സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം നേതാക്കളെ കണ്ടു അവരുടെപ്രയാസങ്ങൾ പങ്കുവെച്ചു.

## Article Content

ജനങ്ങളെ വഴിയാധാരമാക്കിയും കിടപ്പാടങ്ങൾ ഒഴിപ്പിച്ചു കൊണ്ടും നടത്തുന്ന ജനവിരുദ്ധ വികസന പ്രവർത്തനങ്ങളെ ജനങ്ങളെ അണിനിരത്തി തടയുമെന്ന് മുസ്ലിംലീഗ് ജില്ല പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും , ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ളയും പറഞ്ഞു. പെരിങ്ങത്തൂർ -മട്ടന്നൂർ എയർപോർട്ട് നാലുവരിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട്ജനവാസ കേന്ദ്രങ്ങളിൽ വീടുകൾ ഒഴിപ്പിച്ചും കച്ചവട സ്ഥാപനങ്ങൾ കയ്യേറിയും റോഡ് വികസനത്തിന്റെ പേരിൽകുറ്റിയടിക്കാനുള്ളശ്രമംനടക്കുകയാണ്.കഴിഞ്ഞദിവസം ജനങ്ങളെഭീഷണിപ്പെടുത്തിയുംപ്രകോപനപരമായി പെരുമാറിയും കേരള റോഡ് ഫണ്ട് ബോർഡ്അധികൃതരാണ് പോലീസിന്റെ സഹായത്തോടുകൂടി കുറ്റിയടിക്കാൻ ശ്രമം നടത്തിയത്.പല സ്ഥലങ്ങളിലുംവീടുകളുടെമുൻവശത്തുംമഞ്ഞക്കുറ്റികൾ സ്ഥാപിച്ചിരിക്കയാണ്. സിൽവർ ലൈൻ പദ്ധതിയുടെ സമാന രീതിയിൽ സ്ഥലം ഉടമകൾക്ക് മുൻകൂർ നോട്ടീസ് പോലും നൽകാതെയും സാമൂഹിക ആഘാത പഠനംനടത്താതെയുമാണ് കുറ്റിയടിക്കൽ ആരംഭിച്ചിട്ടുള്ളത്. 550 മീറ്ററിനുള്ളിൽഇരുപതിലധികം വീടുകൾ ഒരു പ്രദേശത്തു മാത്രം കുടിയൊഴിപ്പിക്കപ്പെടുകയാണ്. ഇങ്ങനെ നിരവധിസ്ഥലങ്ങളിലാണ്ജനങ്ങൾകുടിയൊഴിഞ്ഞു പോകേണ്ടി വരുന്നത് .ഇത്ജനവിരുദ്ധവികസനപ്രവർത്തനമാണ്.നാലുവരിപ്പാത വികസനത്തിന് 24 മീറ്റർ വീതിയുള്ള റോഡാണ് അധികൃതർ വിഭാവനംചെയ്തിട്ടുള്ളത്. എന്നാൽ ചിലയിടങ്ങളിൽ 40 മീറ്ററിലധികം ഭൂമി ഇതിനുവേണ്ടി അക്വയർചെയ്യപ്പെടുകയാണ് .ഇതിലൂടെ നിരവധി വീടുകൾ പൊളിച്ചുമാറ്റേണ്ടിവരും , ഇതിനെതിരെ പ്രദേശവാസികൾ നടത്തുന്ന സമരത്തിന് മുസ്ലിം ലീഗ് എല്ലാ പിന്തുണയുംഐക്യദാർഢ്യവുംപ്രഖ്യാപിക്കുന്നതായി നേതാക്കൾ പറഞ്ഞു.ഈപ്രദേശങ്ങളിൽ മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ജനറൽ സെക്രട്ടറികെ.ടി .സഹദുള്ളവൈസ്പ്രസിഡണ്ട് അഡ്വ.കെ.എ ലത്തീഫ്എന്നിവർസന്ദർശിച്ചു.മണ്ഡലംനേതാക്കളായഎ.കെ.അബൂട്ടിഹാജി ,ഷാനിദ്മേക്കുന്ന്എന്നിവർകൂടെയുണ്ടായിരുന്നു. കുടിയൊഴിപ്പിക്കപ്പെടുന്ന പ്രദേശങ്ങളിലെ നിരവധി സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം നേതാക്കളെ കണ്ടു അവരുടെപ്രയാസങ്ങൾ പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99978/the-muslim-league-will-stop-the-kuttyadi-mattannur-airport-road-construction-work-that-is-making-the-people-a-road)