---
title: "നട്ടുവളർത്തിയ നേന്ത്രവാഴക്കുലകൾ കള്ളൻമാർ  കൊണ്ടു പോകുന്നു ; എലാങ്കോട് മേഖലയിൽ  കർഷകർക്കാശംങ്ക"
english_title: "Cultivated banana bunches are taken away by thieves;Farmers are worried in Elangode region"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99941/cultivated-banana-bunches-are-taken-away-by-thievesfarmers-are-worried-in-elangode-region"
published_at: "2023-02-27T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc36505a89d_images.jpg"
keywords: []
---

# നട്ടുവളർത്തിയ നേന്ത്രവാഴക്കുലകൾ കള്ളൻമാർ  കൊണ്ടു പോകുന്നു ; എലാങ്കോട് മേഖലയിൽ  കർഷകർക്കാശംങ്ക

> **Lead Summary:** പാനൂർ നഗരസഭയിലെ എലാങ്കോട്,കണ്ണംവെള്ളി, അണിയാരം പ്രദേശങ്ങളിൽ നേന്ത്രവാഴക്കുലകൾ മോഷണം പോകുന്നത് പതിവായി. രാവിലെയും, വൈകീട്ടും കൃത്യ മായി പരിപാലിച്ച് നട്ടുവളർത്തിയ വാഴക്കുലകളാണ് ഒരധ്വാനവുമില്ലാതെ കള്ളന്മാർ കൊണ്ടു പോകുന്നത്. കള്ളന്മാരെ ഭയന്ന് കർഷകർ തോട്ടത്തിൽ കാവലിരിക്കേണ്ട അവസ്ഥയാണ്. നൂറുകണക്കിന് വാഴകൾ ഈ പ്രദേശത്തുണ്ട്. 10 മുതൽ 20 കിലോഗ്രാം വരെയുള്ള കുലകളാണ് മോഷണം പോകുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ വെള്ളപ്പറമ്പത്ത് ബാബുവിന്റെ രണ്ട് വാഴക്കുലകൾ മോഷണം പോയി.കഴിഞ്ഞയാഴ്ചയും രണ്ട് കുലകൾ നഷ്ടപ്പെട്ടിരുന്നു. തുണ്ടിയിൽ ദേവൂട്ടി, ചാത്തോത്ത് ചന്ദ്രൻ, കെ.കരുണൻ, താവത്ത് മനോജ് എന്നിവരുടെയും വാഴക്കുലകൾ മോഷണം പോയിട്ടുണ്ട്. കർഷകർ ചൊക്ലി പോലീസിൽ പരാതി നൽകി.

## Article Content

പാനൂർ നഗരസഭയിലെ എലാങ്കോട്,കണ്ണംവെള്ളി, അണിയാരം പ്രദേശങ്ങളിൽ നേന്ത്രവാഴക്കുലകൾ മോഷണം പോകുന്നത് പതിവായി. രാവിലെയും, വൈകീട്ടും കൃത്യ മായി പരിപാലിച്ച് നട്ടുവളർത്തിയ വാഴക്കുലകളാണ് ഒരധ്വാനവുമില്ലാതെ കള്ളന്മാർ കൊണ്ടു പോകുന്നത്. കള്ളന്മാരെ ഭയന്ന് കർഷകർ തോട്ടത്തിൽ കാവലിരിക്കേണ്ട അവസ്ഥയാണ്. നൂറുകണക്കിന് വാഴകൾ ഈ പ്രദേശത്തുണ്ട്. 10 മുതൽ 20 കിലോഗ്രാം വരെയുള്ള കുലകളാണ് മോഷണം പോകുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ വെള്ളപ്പറമ്പത്ത് ബാബുവിന്റെ രണ്ട് വാഴക്കുലകൾ മോഷണം പോയി.കഴിഞ്ഞയാഴ്ചയും രണ്ട് കുലകൾ നഷ്ടപ്പെട്ടിരുന്നു. തുണ്ടിയിൽ ദേവൂട്ടി, ചാത്തോത്ത് ചന്ദ്രൻ, കെ.കരുണൻ, താവത്ത് മനോജ് എന്നിവരുടെയും വാഴക്കുലകൾ മോഷണം പോയിട്ടുണ്ട്. കർഷകർ ചൊക്ലി പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99941/cultivated-banana-bunches-are-taken-away-by-thievesfarmers-are-worried-in-elangode-region)