---
title: "പന്ന്യന്നൂരിൽ  സൗജന്യ നേത്ര പരിശോധനയുമായി  സേവാഭാരതി ; നിരവധിയാളുകൾ പരിശോധന നടത്തി"
english_title: "Seva Bharati with free eye examination in Panniannur;Many people have checked"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99896/seva-bharati-with-free-eye-examination-in-panniannurmany-people-have-checked"
published_at: "2023-02-26T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb91782872a_5648dc12-8e20-4433-9c8b-f0641436e21e.jpg"
keywords: []
---

# പന്ന്യന്നൂരിൽ  സൗജന്യ നേത്ര പരിശോധനയുമായി  സേവാഭാരതി ; നിരവധിയാളുകൾ പരിശോധന നടത്തി

> **Lead Summary:** പന്ന്യന്നൂർ സേവാഭാരതി യൂണിറ്റിന്റെയും തലശ്ശേരി കോംട്രസ്റ്റ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും, തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും നടത്തി. ഋഷിക്കര മൂപ്പന്റവിടെ ക്ഷേത്രം ഹാളിൽ നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്ത് പരിശോധന നടത്തി. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

പന്ന്യന്നൂർ സേവാഭാരതി യൂണിറ്റിന്റെയും തലശ്ശേരി കോംട്രസ്റ്റ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും, തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും നടത്തി. ഋഷിക്കര മൂപ്പന്റവിടെ ക്ഷേത്രം ഹാളിൽ നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്ത് പരിശോധന നടത്തി. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിപോലും തട്ടിപ്പ് നടത്തുന്നവർക്കിടയിൽ നിസ്വാർഥ സേവനം ചെയ്യുന്ന സേവാഭാരതി പോലുള്ള സംഘടനകൾ നാടിനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പറമ്പത്ത് സന്തോഷ് അധ്യക്ഷത വഹിച്ചു. ആർ പി പ്രദീപൻ , വി പി ഭാസ്കരൻ , ഗോപിനാഥ് , മുരളി മൊട്ടേമ്മൽ എന്നിവർ സംസാരിച്ചു. വി.സി രതീശൻ സ്വാഗതവും, പി.പി ബിജോയ് നന്ദിയും പറഞ്ഞു. കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ ഡോ.ജിൽനയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് സൗജന്യമായി ചെയ്ത് നൽകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99896/seva-bharati-with-free-eye-examination-in-panniannurmany-people-have-checked)