---
title: "പരാജയം ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ ഇല്ലാത്തവരായി കുട്ടികൾ മാറരുതെന്ന് പാനൂർ പൊലീസ് ഇൻസ്പക്ടർ  എം പി ആസാദ് ;  മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ കബഡി ടൂർണമെൻ്റ് സംഘടിപ്പിച്ചു."
english_title: "Pannur Police Inspector MP Azad said that children should not become those who do not have the mentality to accept failure"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99881/pannur-police-inspector-mp-azad-said-that-children-should-not-become-those-who-do-not-have-the-mentality-to-accept-failure"
published_at: "2023-02-26T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb721183501_4424912a-2021-490c-8220-05446cd5478c.jpg"
keywords: []
---

# പരാജയം ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ ഇല്ലാത്തവരായി കുട്ടികൾ മാറരുതെന്ന് പാനൂർ പൊലീസ് ഇൻസ്പക്ടർ  എം പി ആസാദ് ;  മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ കബഡി ടൂർണമെൻ്റ് സംഘടിപ്പിച്ചു.

> **Lead Summary:** സിൽവർ ജൂബിലി ആഘോഷം സെലിസ്റ്റിയ 2023 ൻ്റെ ഭാഗമായി സംഘടിപ്പിച്ച കബഡി ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരങ്ങളിൽ ആതിഥേയരായ മൊകേരി രാജീവ് ഗാന്ധി എച്ച് എസ്. എസ് ജേതാക്കളായി. പരാജയം ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ ഇല്ലാത്തതു കൊണ്ടാണ് ആത്മഹത്യകൾ വർധിക്കുന്നത്. പരാജയം ഉൾക്കൊള്ളാനുള്ള മാനസീകാവസ്ഥ സ്പോർട്സിലൂടെ മാത്രമെ നേടിയെടുക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

## Article Content

സിൽവർ ജൂബിലി ആഘോഷം സെലിസ്റ്റിയ 2023 ൻ്റെ ഭാഗമായി സംഘടിപ്പിച്ച കബഡി ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരങ്ങളിൽ ആതിഥേയരായ മൊകേരി രാജീവ് ഗാന്ധി എച്ച് എസ്. എസ് ജേതാക്കളായി. പരാജയം ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ ഇല്ലാത്തതു കൊണ്ടാണ് ആത്മഹത്യകൾ വർധിക്കുന്നത്. പരാജയം ഉൾക്കൊള്ളാനുള്ള മാനസീകാവസ്ഥ സ്പോർട്സിലൂടെ മാത്രമെ നേടിയെടുക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

പി ടി എ പ്രസി.ജി.വി രാകേഷ് അധ്യക്ഷനായി. പ്രിൻസിപ്പൽ കെ. അനിൽ കുമാർ, പ്രധാനധ്യാപകൻ സി.പി സുധീന്ദ്രൻ, സി പി ഒ - എം.കെ രാജീവൻ, മനേജിംഗ് കമ്മിറ്റി പ്രസി. പി. അരവിന്ദൻ, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ കെ.കൃഷ്ണൻ, പി.സി അശോകൻ എന്നിവർ സംസാരിച്ചു.

കെ എൻ ജയപ്രകാശ്, സി.രമിത്ത് എന്നിവർ നേതൃത്വം നൽകി. ആൺ / പെൺ വിഭാഗങ്ങളിൽ ആതിഥേയരായ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് ടീം കരസ്ഥമാക്കി. ആൺ കുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം ചാവശേരി ജി.എച്ച്.എസ്.എസും, പെൺകുട്ടികളുടെ വിഭാഗത്തിൽ ആയിത്തറ ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് എൻ.കെ രമേശൻ മാസ്റ്റർ എവർ റോളിംഗ് ട്രോഫി വിതരണം ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99881/pannur-police-inspector-mp-azad-said-that-children-should-not-become-those-who-do-not-have-the-mentality-to-accept-failure)