---
title: "കൃഷിക്കായി ഒട്ടേറെ സഹായം സർക്കാർ നൽകുന്നുണ്ടെന്ന് കെ.പി മോഹനൻ എം എൽ എ ; പാനൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കിസാൻ മേള ശ്രദ്ധേയമായി."
english_title: "KP Mohanan MLA said that the government is providing a lot of help for agriculture;The Kisan Mela organized by Panur Block Panchayat was noteworthy."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99851/kp-mohanan-mla-said-that-the-government-is-providing-a-lot-of-help-for-agriculturethe-kisan-mela-organized-by-panur-block-panchayat-was-noteworthy"
published_at: "2023-02-26T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb59aee4418_74098ce6-04a1-4384-aef9-7a0739ef0b03.jpg"
keywords: []
---

# കൃഷിക്കായി ഒട്ടേറെ സഹായം സർക്കാർ നൽകുന്നുണ്ടെന്ന് കെ.പി മോഹനൻ എം എൽ എ ; പാനൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കിസാൻ മേള ശ്രദ്ധേയമായി.

> **Lead Summary:** മണ്ണിലേക്കിറങ്ങുന്ന ഒരു സംസ്കാരം വളർത്തിയെടുക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും എം എൽ എ പറഞ്ഞു. കൃഷി വകുപ്പും പാനൂർ ബ്ലോക്ക് പഞ്ചായത്തും സംഘടിപ്പിച്ച കിസാൻ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കർഷകരെയും എം എൽ എ ഉപഹാരം നൽകി ആദരിച്ചു.

## Article Content

മണ്ണിലേക്കിറങ്ങുന്ന ഒരു സംസ്കാരം വളർത്തിയെടുക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും എം എൽ എ പറഞ്ഞു. കൃഷി വകുപ്പും പാനൂർ ബ്ലോക്ക് പഞ്ചായത്തും സംഘടിപ്പിച്ച കിസാൻ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കർഷകരെയും എം എൽ എ ഉപഹാരം നൽകി ആദരിച്ചു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി. എ. ശൈലജ അധ്യക്ഷയായി. പഞ്ചായത്തു പ്രസിഡണ്ടുമാരായ സി.കെ അശോകൻ, പി.വത്സൻ, സി.കെ രമ്യ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രമേശൻ കണ്ടോത്ത്, ബി.ഡി.ഒ - ടി.വി സുഭാഷ്, എൻ.മുസ്തഫ എന്നിവർ സംസാരിച്ചു. പാനൂർ കൃഷി അസി. ടി. ഷീബ സ്വാഗതവും, പാനൂർ കൃഷി ഓഫീസർ ഇ. നദീറ നന്ദിയും പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ദ്വിദിന കിസാൻ മേള സംഘടിപ്പിച്ചത്. കാർഷിക വികസന ക്ഷേമ വകുപ്പ് ,പാനൂർ ബ്ലോക്ക് പഞ്ചായത്ത്, പാനൂർ മുനിസിപ്പാലിറ്റി, എന്നിവയുടെ പരിധിയിലുള്ള കൃഷിഭവനുകളുടെ നേതൃത്വത്തിലാണ് ഭാരതീയ കൃഷി പദ്ധതിയുടെ ഭാഗമായി മേള സംഘടിപ്പിച്ചത്. . നടിൽ വസ്തുക്കളുടെയും വിത്തുകളുടെയും പ്രദർശനവും വിൽപനയും, കാർഷിക സെമിനാറുകൾ, പരമ്പരാഗത കൃഷി രീതികളെയും, ജൈവകൃഷിയെയും പരിചയപ്പെടുത്തൽ, ക്ലാസ്സുകൾ എന്നിവയും മേളയുടെ ഭാഗമായി നടന്നു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99851/kp-mohanan-mla-said-that-the-government-is-providing-a-lot-of-help-for-agriculturethe-kisan-mela-organized-by-panur-block-panchayat-was-noteworthy)