---
title: "കനത്ത ചൂടിൽ ഹൈ ടെൻഷൻ ലൈനിൽ നിന്നും വാഴത്തോട്ടത്തിന് തീ പിടിച്ചു ; പാനൂർ മേഖലയിൽ വൈദ്യുതി മുടങ്ങി"
english_title: "Banana garden caught fire from high tension line in heavy heat; Power outage in Panur area"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99821/banana-garden-caught-fire-from-high-tension-line-in-heavy-heat-power-outage-in-panur-area"
published_at: "2023-02-26T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb2310b8eff_IMG-20230226-WA0025.jpg"
keywords: []
---

# കനത്ത ചൂടിൽ ഹൈ ടെൻഷൻ ലൈനിൽ നിന്നും വാഴത്തോട്ടത്തിന് തീ പിടിച്ചു ; പാനൂർ മേഖലയിൽ വൈദ്യുതി മുടങ്ങി

> **Lead Summary:**  വള്ള്യായി നടേമ്മലിൽ ഹൈ ടെൻഷൻ ലൈനിൽ നിന്നും റോഡ് സൈഡിലുള്ള വാഴത്തോട്ടത്തിന് തീ പിടിച്ചു. ഭയാനക ശബ്ദത്തോടെയുള്ള സ്പാർക്കും, തീപിടുത്തവും പ്രദേശവാസികളെ പരിഭ്രാന്തരാക്കി. പാനൂരിൽ നിന്നും അഗ്നിശമന സേന എത്തി തീ അണക്കുകയായിരുന്നു. ഈ സമയം വാഹന യാത്രികരൊന്നും പോകാതിരുന്നതിനാലാണ് വൻ ദുരന്തമൊഴിവായത്. ഇതേ തുടർന്ന് പാനൂർ, ചമ്പാട് മേഖലകളിലാകെ വൈദ്യുതി മുടങ്ങി. മുമ്പെങ്ങുമില്ലാത്ത വിധം കനത്ത ചൂടായിരുന്നു ഇന്ന്.

## Article Content

 വള്ള്യായി നടേമ്മലിൽ ഹൈ ടെൻഷൻ ലൈനിൽ നിന്നും റോഡ് സൈഡിലുള്ള വാഴത്തോട്ടത്തിന് തീ പിടിച്ചു. ഭയാനക ശബ്ദത്തോടെയുള്ള സ്പാർക്കും, തീപിടുത്തവും പ്രദേശവാസികളെ പരിഭ്രാന്തരാക്കി. പാനൂരിൽ നിന്നും അഗ്നിശമന സേന എത്തി തീ അണക്കുകയായിരുന്നു. ഈ സമയം വാഹന യാത്രികരൊന്നും പോകാതിരുന്നതിനാലാണ് വൻ ദുരന്തമൊഴിവായത്. ഇതേ തുടർന്ന് പാനൂർ, ചമ്പാട് മേഖലകളിലാകെ വൈദ്യുതി മുടങ്ങി. മുമ്പെങ്ങുമില്ലാത്ത വിധം കനത്ത ചൂടായിരുന്നു ഇന്ന്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99821/banana-garden-caught-fire-from-high-tension-line-in-heavy-heat-power-outage-in-panur-area)