---
title: "കണ്ണം വള്ളി - കാട്ടിമുക്ക് റോഡ് ടാറിംഗ് പ്രവൃത്തിയിലെ താമസം ; കരാറുകാരനെ നീക്കാമെന്ന  എ.ഇയുടെ  ഉറപ്പിൽ കുത്തിയിരിപ്പ്  സമരമവസാനിപ്പിച്ച് പാനൂർ നഗരസഭാ  കൗൺസിലർ ഷീബ"
english_title: "Kannam Valli - Kattimuk road tarring work stay;Panur municipal councilor Sheeba ended the sit-in on AE's assurance that the contractor would be removed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99679/kannam-valli-kattimuk-road-tarring-work-staypanur-municipal-councilor-sheeba-ended-the-sit-in-on-aes-assurance-that-the-contractor-would-be-removed"
published_at: "2023-02-25T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa2edc84456_1b5035df-6c86-4bdb-8553-9486dcf460dd.jpg"
keywords: []
---

# കണ്ണം വള്ളി - കാട്ടിമുക്ക് റോഡ് ടാറിംഗ് പ്രവൃത്തിയിലെ താമസം ; കരാറുകാരനെ നീക്കാമെന്ന  എ.ഇയുടെ  ഉറപ്പിൽ കുത്തിയിരിപ്പ്  സമരമവസാനിപ്പിച്ച് പാനൂർ നഗരസഭാ  കൗൺസിലർ ഷീബ

> **Lead Summary:** ടെണ്ടർ കൊടുത്ത് 3 വർഷമായിട്ടും കണ്ണംവെള്ളി കാട്ടി മുക്ക് റോഡിന്റെ പണി ആരംഭിക്കാത്ത നഗരസഭഭരണാധികാരികളുടെയും കരാറുകാരന്റെയും അനാസ്ഥക്കെതിരെ കൗൺസിലർ ഷീബ കണ്ണമ്പ്രത്ത് നഗരസഭാ എക്സിക്യൂട്ടീവ് എൻഞ്ചിനീയറുടെ കാര്യാലയത്തിൽ നടത്തിയ കുത്തിയിരിപ്പ് സമരം പിൻവലിച്ചു. നിലവിലുള്ള കരാറുകാരൻ സി.ടിഅജയനെ ഒഴിവാക്കി പകരം മറ്റൊരു കരാറുകാരനെ കൊണ്ട് റോഡ് പണി പൂർത്തീകരിക്കുമെന്ന് നഗരസഭ AE ഷിജുവിൻ്റെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഇന്ന് റോഡ് പണി ആരംഭിക്കാമെന്ന് കരാറുകാരൻ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതിനെ തുടർന്നാണ് വൈകീട്ടു മുതൽ ഷീബ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഷീബയുടെ പോരാട്ടം വിജയം കണ്ടതിൽ കൂടെയുണ്ടായിരുന്ന പ്രവർത്തകരും ആഹ്ലാദം പ്രകടിപ്പിച്ചു.

## Article Content

ടെണ്ടർ കൊടുത്ത് 3 വർഷമായിട്ടും കണ്ണംവെള്ളി കാട്ടി മുക്ക് റോഡിന്റെ പണി ആരംഭിക്കാത്ത നഗരസഭഭരണാധികാരികളുടെയും കരാറുകാരന്റെയും അനാസ്ഥക്കെതിരെ കൗൺസിലർ ഷീബ കണ്ണമ്പ്രത്ത് നഗരസഭാ എക്സിക്യൂട്ടീവ് എൻഞ്ചിനീയറുടെ കാര്യാലയത്തിൽ നടത്തിയ കുത്തിയിരിപ്പ് സമരം പിൻവലിച്ചു. നിലവിലുള്ള കരാറുകാരൻ സി.ടിഅജയനെ ഒഴിവാക്കി പകരം മറ്റൊരു കരാറുകാരനെ കൊണ്ട് റോഡ് പണി പൂർത്തീകരിക്കുമെന്ന് നഗരസഭ AE ഷിജുവിൻ്റെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഇന്ന് റോഡ് പണി ആരംഭിക്കാമെന്ന് കരാറുകാരൻ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതിനെ തുടർന്നാണ് വൈകീട്ടു മുതൽ ഷീബ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഷീബയുടെ പോരാട്ടം വിജയം കണ്ടതിൽ കൂടെയുണ്ടായിരുന്ന പ്രവർത്തകരും ആഹ്ലാദം പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99679/kannam-valli-kattimuk-road-tarring-work-staypanur-municipal-councilor-sheeba-ended-the-sit-in-on-aes-assurance-that-the-contractor-would-be-removed)