---
title: "ചൊക്ലിയിൽ ഓടുന്ന സ്കൂട്ടറിന് മുകളിൽ മരം പൊട്ടി വീണു ;  ഗ്രാമപഞ്ചായത്തംഗം അത്ഭുതകരമായി  രക്ഷപ്പെട്ടു"
english_title: "A tree fell on the scooter running in Chokli;The village panchayat member miraculously escaped"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99668/a-tree-fell-on-the-scooter-running-in-choklithe-village-panchayat-member-miraculously-escaped"
published_at: "2023-02-25T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa2565e1d26_download.jpg"
keywords: []
---

# ചൊക്ലിയിൽ ഓടുന്ന സ്കൂട്ടറിന് മുകളിൽ മരം പൊട്ടി വീണു ;  ഗ്രാമപഞ്ചായത്തംഗം അത്ഭുതകരമായി  രക്ഷപ്പെട്ടു

> **Lead Summary:** ഓടിക്കൊണ്ടിരി ക്കുന്ന സ്ക്കൂട്ടറിന് മുകളിൽ മരം വീണു. യാത്രക്കാരിയായ ചൊക്ലി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യ ക്ഷ എൻ.പി.സജിത അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

ഓടിക്കൊണ്ടിരി ക്കുന്ന സ്ക്കൂട്ടറിന് മുകളിൽ മരം വീണു. യാത്രക്കാരിയായ ചൊക്ലി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യ ക്ഷ എൻ.പി.സജിത അത്ഭുതകരമായി രക്ഷപ്പെട്ടു.

വൈകീട്ട് ആറര മണിയോടെ മേക്കുന്നിലെ വീട്ടിലേക്ക് മടങ്ങവെ വീടിനടുത്ത ഇടവഴിയിൽ വെച്ചാണ് അപകടം. തൊട്ടടുത്ത പറമ്പിലെ കൂറ്റൻ പ്ലാവ് മരം പൊട്ടി സ്കൂട്ടറിന് മുകളിൽ വീഴുകയായിരുന്നു.

മരത്തിന്റെ വലിയഭാഗം തൊട്ടപ്പുറത്തെ പറമ്പിൽ തട്ടി നിന്നതിനാൽ വൻ ദുരന്ത മൊഴിവായി. ശബ്ദം കേട്ടെത്തിയ നാട്ടുകാർ മരത്തിനടി യിലായ സജിതയേയും, സ്കൂട്ടറും രക്ഷപ്പെടുത്തുകയായിരുന്നു. സജിതക്ക് പരിക്കില്ലെങ്കിലും സ്കൂട്ടറിന്റെ മുൻ ഭാഗം തകർന്നു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99668/a-tree-fell-on-the-scooter-running-in-choklithe-village-panchayat-member-miraculously-escaped)