---
title: "കണ്ണംവള്ളി - കാട്ടിമുക്ക് റോഡ് ടാറിംഗ്  പ്രവൃത്തി ഇന്ന്  തുടങ്ങുമെന്ന  ഉറപ്പും പാലിച്ചില്ല ; പാനൂർ  നഗരസഭാ അസി.സ്റ്റൻറ് എഞ്ചിനീയറുടെ കാര്യാലയത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി കൗൺസിലർ ഷീബ കണ്ണമ്പ്രത്ത്"
english_title: "Kannamvalli - Kattimuk road tarring work was not promised to start today;Councilor Sheeba Kannambarat staged a sit-in in front of the office of Panur Municipality Assistant Engineer."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99636/kannamvalli-kattimuk-road-tarring-work-was-not-promised-to-start-todaycouncilor-sheeba-kannambarat-staged-a-sit-in-in-front-of-the-office-of-panur-municipality-assistant-engineer"
published_at: "2023-02-25T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa03ae82bdd_68f81256-089d-45ff-85c0-ac3b287c1aaf.jpg"
keywords: []
---

# കണ്ണംവള്ളി - കാട്ടിമുക്ക് റോഡ് ടാറിംഗ്  പ്രവൃത്തി ഇന്ന്  തുടങ്ങുമെന്ന  ഉറപ്പും പാലിച്ചില്ല ; പാനൂർ  നഗരസഭാ അസി.സ്റ്റൻറ് എഞ്ചിനീയറുടെ കാര്യാലയത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി കൗൺസിലർ ഷീബ കണ്ണമ്പ്രത്ത്

> **Lead Summary:** ടെണ്ടർ കൊടുത്ത് 3 വർഷമായിട്ടും കണ്ണം വെള്ളി -കാട്ടി മുക്ക് റോഡിന്റെ പണി ആരംഭിക്കാത്ത നഗരസഭരണാധികാരികളുടെയും കരാറുകാരന്റെയും, അനാസ്ഥക്കെതിരെ പ്രതിഷേധവുമായി പാനൂർ നഗരസഭാ കൗൺസിലർ. സി പി എം കൗൺസിലർ ഷീബ കണ്ണമ്പ്രത്ത് ആണ് പാനൂർ നഗരസഭാ കൗൺസിൽ ഹാളിൽ പ്ലക്കാർഡുമായി പ്രതിഷേധിച്ചത്. തുടർന്ന് അസി.എൻഞ്ചിനീയറുടെ കാര്യാലയത്തിന് മുന്നിൽ ഷീബ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

## Article Content

ടെണ്ടർ കൊടുത്ത് 3 വർഷമായിട്ടും കണ്ണം വെള്ളി -കാട്ടി മുക്ക് റോഡിന്റെ പണി ആരംഭിക്കാത്ത നഗരസഭരണാധികാരികളുടെയും കരാറുകാരന്റെയും, അനാസ്ഥക്കെതിരെ പ്രതിഷേധവുമായി പാനൂർ നഗരസഭാ കൗൺസിലർ. സി പി എം കൗൺസിലർ ഷീബ കണ്ണമ്പ്രത്ത് ആണ് പാനൂർ നഗരസഭാ കൗൺസിൽ ഹാളിൽ പ്ലക്കാർഡുമായി പ്രതിഷേധിച്ചത്. തുടർന്ന് അസി.എൻഞ്ചിനീയറുടെ കാര്യാലയത്തിന് മുന്നിൽ ഷീബ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

പല ഘട്ടങ്ങളിലും ഇതേ ആവശ്യവുമായി കൗൺസിലറുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ യാതൊരു വിധ നടപടികളും പാനൂർ നഗരസഭ ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവാത്തത്തിനെ തുടർന്നാണ് ഷീബ പ്രത്യേക്ഷ സമരവുമായി രംഗത്ത് ഇറങ്ങിയത്. ശനിയാഴ്ച റോഡ് പണിയാരംഭിക്കുമെന്ന് കൗൺസിലർക്ക് അസി.എഞ്ചിനീയറുടെ ചാർജ് വഹിക്കുന്ന എ.എക്സി ഷിജു ഉറപ്പു നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പും ലംഘിക്കപ്പെട്ടതോടെയാണ് കൗൺസിൽ യോഗത്തിൽ തന്നെ ഷീബ പ്രതിഷേധമുയർത്തിയത്. തുടർന്ന് അസി.എഞ്ചിനീയറുടെ കാര്യാലയത്തിന് മുന്നിൽ പ്ല കാർഡുമായി കുത്തിയിരിക്കുകയും ചെയ്തു. ടെണ്ടർ കൊടുത്ത് 3 വർഷമായിട്ടും കണ്ണം വള്ളി - കാട്ടിമുക്ക് റോഡിൻ്റെ പണി ആരംഭിക്കാത്ത കണ്ണമ്പള്ളി - കാട്ടിമുക്ക് റോഡിൻ്റെ പണി ആരംഭിക്കാത്ത നഗരസഭ ഭരണാധികാരികളുടെയും കരാറുകാരൻ്റെയും അനാസ്ഥക്കെതിരെ പ്രതിഷേധിക്കുക, കരാറുകാരൻ സി.ടി അജയനെ കരാറിൽ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്ലക്കാർഡുകളുമേന്തിയായിരുന്നു സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലങ്കിൽ ശക്തമായ സമര നടപടി കളുമായി മുന്നോട്ട് പോകുമെന്ന് കൗൺസിലർ ഷീബ പറഞ്ഞു. സമരത്തിന് മുൻ കൗൺസിലർ കെ.കെ വിജയൻ, കെ.ടി.. കെ മനീഷ്, വന്ദന രാജൻ, ഇ.ടി.കെ ബാബു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99636/kannamvalli-kattimuk-road-tarring-work-was-not-promised-to-start-todaycouncilor-sheeba-kannambarat-staged-a-sit-in-in-front-of-the-office-of-panur-municipality-assistant-engineer)