---
title: "വടകരയിൽ  മദ്യപിച്ച് ബസ്‌ ഓടിച്ച ഡ്രൈവർ പൊലീസ് പിടിയിലായി "
english_title: "The police arrested the drunken bus driver in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99559/the-police-arrested-the-drunken-bus-driver-in-vadakara"
published_at: "2023-02-25T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9bd0de198e_63f997ecaa5a4_police.jpg"
keywords: []
---

# വടകരയിൽ  മദ്യപിച്ച് ബസ്‌ ഓടിച്ച ഡ്രൈവർ പൊലീസ് പിടിയിലായി 

> **Lead Summary:**  വടകര: മദ്യപിച്ച് ബസ്‌ ഓടിച്ച ഡ്രൈവർ പൊലീസ് പിടിയിലായി. കടമേരി പടിഞ്ഞാറെ കണ്ടിയിൽ എൻ രാജീവ് ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ പത്തോടെ പയ്യോളി ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ആൽകോ സ്കാൻ വാനിന്റെ സഹായത്തോടെയായിരുന്നു പരിശോധന. മദ്യപിച്ചെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന്‌ കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സിന്റെ ട്രിപ്പ് അവസാനിപ്പിച്ച് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കെഎൽ13 എയു8800 സാഗര ബസ്സാണ് പിടികൂടിയത്. ഡ്രൈവർമാർ മദ്യമോ മറ്റ്‌ ലഹരി ഉൽപ്പന്നങ്ങളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് ആശുപത്രിയിൽ കൊണ്ടുപോകാതെതന്നെ ആൽകോ സ്കാൻ വാനിൽ പരിശോധിക്കാൻ കഴിയും. അഞ്ച് മിനിറ്റിനുള്ളിൽ ഫലം ലഭ്യമാകും.

## Article Content

 വടകര: മദ്യപിച്ച് ബസ്‌ ഓടിച്ച ഡ്രൈവർ പൊലീസ് പിടിയിലായി. കടമേരി പടിഞ്ഞാറെ കണ്ടിയിൽ എൻ രാജീവ് ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ പത്തോടെ പയ്യോളി ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ആൽകോ സ്കാൻ വാനിന്റെ സഹായത്തോടെയായിരുന്നു പരിശോധന. മദ്യപിച്ചെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന്‌ കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സിന്റെ ട്രിപ്പ് അവസാനിപ്പിച്ച് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കെഎൽ13 എയു8800 സാഗര ബസ്സാണ് പിടികൂടിയത്. ഡ്രൈവർമാർ മദ്യമോ മറ്റ്‌ ലഹരി ഉൽപ്പന്നങ്ങളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് ആശുപത്രിയിൽ കൊണ്ടുപോകാതെതന്നെ ആൽകോ സ്കാൻ വാനിൽ പരിശോധിക്കാൻ കഴിയും. അഞ്ച് മിനിറ്റിനുള്ളിൽ ഫലം ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99559/the-police-arrested-the-drunken-bus-driver-in-vadakara)