---
title: "ഹൃദ്യം, അനുപമം ; വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമേകി കൊളവല്ലൂർ പി ആർ എം ഹയർ സെക്കൻ്ററി സ്കൂളിൽ  ത്രിദിന ക്രാഫ്റ്റ് 23 മേള സമാപിച്ചു"
english_title: "Hridhyam, Anupamam ;3-day Craft 23 Mela concludes at PRM Higher Secondary School, Kolavallore with fresh experience for students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99427/hridhyam-anupamam-3-day-craft-23-mela-concludes-at-prm-higher-secondary-school-kolavallore-with-fresh-experience-for-students"
published_at: "2023-02-24T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8dc1500fef_bdea45ba-dae6-4509-808e-d6b7b98c064d.jpg"
keywords: []
---

# ഹൃദ്യം, അനുപമം ; വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമേകി കൊളവല്ലൂർ പി ആർ എം ഹയർ സെക്കൻ്ററി സ്കൂളിൽ  ത്രിദിന ക്രാഫ്റ്റ് 23 മേള സമാപിച്ചു

> **Lead Summary:** സമഗ്ര ശിക്ഷാ കേരളം - പാനൂർ ബി.ആർ.സിയുടെ സഹകരണത്തോടെ കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച ക്രാഫ്റ്റ് 23 കരകൗശല നിർമ്മാണ പ്രദർശന മേള സമാപിച്ചു. 3 ദിവസങ്ങളിലായി നടന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. ബി.പി.സി അബ്ദുൽ മുനീർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

സമഗ്ര ശിക്ഷാ കേരളം - പാനൂർ ബി.ആർ.സിയുടെ സഹകരണത്തോടെ കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച ക്രാഫ്റ്റ് 23 കരകൗശല നിർമ്മാണ പ്രദർശന മേള സമാപിച്ചു. 3 ദിവസങ്ങളിലായി നടന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. ബി.പി.സി അബ്ദുൽ മുനീർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രമുഖ ജൈവകർഷകൻ എ.പി കൃഷ്ണൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. പി ടി എ പ്രസി. സമീർ പറമ്പത്ത് അധ്യക്ഷനായി. പ്രധാനധ്യാപിക വി.കെ ലീന, കെ. സിന്ധു, പി. പ്രമോദ് കുമാർ, സ്റ്റാഫ് സെക്രട്ടറി കെ.ഷജിൽ എന്നിവർ സംസാരിച്ചു. പഠനത്തോടൊപ്പം പാഠ്യവിഷയവുമായി ബന്ധപ്പെട്ട തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പരിചയപ്പെടുത്തുന്ന നൂതനമായ ആശയമാണ് ക്രാഫ്റ്റ് 23 യിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയത്.

ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിത ശാസ്ത്രം വിഷയങ്ങളിലെ പാഠഭാഗങ്ങളിലെ തൊഴിലുമായി ബന്ധപ്പെട്ട മേഖലകളാണ് 3 ദിവസം നീണ്ട ശില്പശാലയിലൂടെ കുട്ടികളെ പരിചയപ്പെടുത്തിയത്. ക്രാഫ്റ്റ് 23 പ്രവൃത്തി പരിചയമേള വേറിട്ട അനുഭവമായെന്ന് വിദ്യാർത്ഥികളും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99427/hridhyam-anupamam-3-day-craft-23-mela-concludes-at-prm-higher-secondary-school-kolavallore-with-fresh-experience-for-students)