---
title: "പൊന്ന്യം ഏഴരകണ്ടമിനി വിരൽതുമ്പിൽ കാണാം..!"
english_title: "Ponnayam Ezharakandamini can be found at your fingertips..!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99317/ponnayam-ezharakandamini-can-be-found-at-your-fingertips"
published_at: "2023-02-24T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8772058f73_fe94b6a3-6309-41ce-8783-034b04ecffc4.jpg"
keywords: []
---

# പൊന്ന്യം ഏഴരകണ്ടമിനി വിരൽതുമ്പിൽ കാണാം..!

> **Lead Summary:** പൊന്ന്യത്തങ്കത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. സ്പീക്കർ അഡ്വ. എ.എൻ ഷംസീറിൻ്റെ ഓഫീസിലെ പ്രത്യേക യൂണിറ്റാണ് ഫോട്ടോകളും, വീഡിയോകളും ആവശ്യമുള്ളവരുടെ നമ്പറുകള്‍ ഡാറ്റാ ബേസിലേക്ക് മാറ്റി വാട്‌സപ്പിലൂടെ ചിത്രങ്ങളും വീഡിയോകളും കൈമാറുന്നത്.

## Article Content

പൊന്ന്യത്തങ്കത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. സ്പീക്കർ അഡ്വ. എ.എൻ ഷംസീറിൻ്റെ ഓഫീസിലെ പ്രത്യേക യൂണിറ്റാണ് ഫോട്ടോകളും, വീഡിയോകളും ആവശ്യമുള്ളവരുടെ നമ്പറുകള്‍ ഡാറ്റാ ബേസിലേക്ക് മാറ്റി വാട്‌സപ്പിലൂടെ ചിത്രങ്ങളും വീഡിയോകളും കൈമാറുന്നത്.

പൊന്ന്യം ഏഴരക്കണ്ടത്തില്‍ കവാടത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ചിത്രങ്ങളും വീഡിയോകളും ലഭ്യമാകുന്ന വാട്‌സാപ്പ് കൂട്ടായ്മയില്‍ ജോയിന്‍ ചെയ്യാന്‍ കഴിയും. അതില്‍ നിന്നും നമ്പറുകള്‍ ശേഖരിച്ച് ഡാറ്റാ ബേസിലേക്ക് മാറ്റി അതാത് ദിവസത്തെ പരിപാടികളുടെ വിവരണങ്ങളും മറ്റ് വിവരങ്ങള്‍ക്കുമൊപ്പം തലേദിവസത്തെ പരിപാടികളുടെ വീഡിയോയും ചിത്രങ്ങളും രാവിലെ ഏഴ് മണിക്കകം ആസ്വാദകരുടെ ഫോണിലേക്ക് എത്തും.

ലോകത്തിന്റെ വിവിധ കോണിലുള്ളവര്‍ ഈ സംവിധാനം ഉപയോഗപ്പെടുത്താൻ കഴിയും. മൂന്ന് ദിവസം കൊണ്ട് 1200 ലധികം പേര്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി സംഘാടകര്‍ അവകാശപ്പെട്ടു. ഇതിനോടൊപ്പം തന്നെ തലശേരിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99317/ponnayam-ezharakandamini-can-be-found-at-your-fingertips)