---
title: "വധശ്രമ കേസ് ; ഒളിവിലായിരുന്ന പ്രതി കണ്ണൂർ വിമാന താവളത്തിൽ പിടിയിൽ  "
english_title: "Murestal case;Insclining accused arrested in Kannur Flight White"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99176/murestal-caseinsclining-accused-arrested-in-kannur-flight-white"
published_at: "2023-02-23T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f785afdfb6d_download_(2).jpg"
keywords: []
---

# വധശ്രമ കേസ് ; ഒളിവിലായിരുന്ന പ്രതി കണ്ണൂർ വിമാന താവളത്തിൽ പിടിയിൽ  

> **Lead Summary:** നാദാപുരം: 6 വർഷം മുൻപ് മുടവന്തേരി പനാട താഴെ പള്ളിയിൽ രാത്രി നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയ മുടവന്തേരി സ്വദേശികളായ തായ്യന്റവിട മുഹമ്മദ്, പടിക്കോത്ത് ആസിഫ് എന്നിവരെ മാരകമായി പരുക്കേൽപിച്ച കേസിൽ പിടികൂടാനാകാതിരുന്ന പ്രതിയെ ദുബായിൽ നിന്ന് തിരിച്ചെത്തിയ ഉടൻ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് പിടിയിലായി.

## Article Content

നാദാപുരം: 6 വർഷം മുൻപ് മുടവന്തേരി പനാട താഴെ പള്ളിയിൽ രാത്രി നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയ മുടവന്തേരി സ്വദേശികളായ തായ്യന്റവിട മുഹമ്മദ്, പടിക്കോത്ത് ആസിഫ് എന്നിവരെ മാരകമായി പരുക്കേൽപിച്ച കേസിൽ പിടികൂടാനാകാതിരുന്ന പ്രതിയെ ദുബായിൽ നിന്ന് തിരിച്ചെത്തിയ ഉടൻ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് പിടിയിലായി.

ബാവുന്നയിൽ പുതിയോട്ടും കണ്ടി റഈസി (37) നെയാണു വിമാനം ഇറങ്ങിയ ഉടൻ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വച്ച് നാദാപുരം പൊലീസിനു കൈമാറിയത്. റഈസ് വിവിധ കേസുകളിൽ പ്രതിയാണ് പൊലീസ് പറഞ്ഞു. കൂടാതെ വധശ്രമക്കുറ്റം ചുമത്തി കേസെടുത്ത ഇയാൾക്കെതിരെ പൊലീസ് തിരിച്ചറിയൽ സർക്കുലർ (എൽഒസി) നൽകിയിരുന്നു.2017 ഫെബ്രുവരി 19നു രാത്രി ബൈക്ക് തടഞ്ഞു നിർത്തി കാർ ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

ഗുരുതരമായി പരുക്കേറ്റ മുഹമ്മദും, ആസിഫും കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടാതെ ഈ കേസിൽ 4 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99176/murestal-caseinsclining-accused-arrested-in-kannur-flight-white)