---
title: "കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ നൽകി"
english_title: "Kunnothparam Gram Panchayat provided cots to the elderly"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99168/kunnothparam-gram-panchayat-provided-cots-to-the-elderly"
published_at: "2023-02-23T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f77ddb5e330_IMG-20230223-WA0003.jpg"
keywords: []
---

# കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ നൽകി

> **Lead Summary:**  2022-23 വാർഷിക പദ്ധതിയിൽ പെടുത്തിയാണ് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തത്.

## Article Content

 2022-23 വാർഷിക പദ്ധതിയിൽ പെടുത്തിയാണ് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തത്.

പഞ്ചായത്ത് ഓഫീസ് പരിസരത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ. ലത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി വി.വി പ്രസാദ്, വൈസ് പ്രസിഡണ്ട് എൻ. അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. മഹിജ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.പി അനിത, പന്ത്രണ്ടാം വാർഡ് അംഗം ഫൈസൽ കുലോത്ത്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സൂര്യ, അംഗങ്ങളായ ഖദീജ തെക്കയിൽ, സനൂബ് കെ.കെ എ കെ അരവിന്ദാക്ഷൻ, ജിയേഷ് കെ സി, ബീന എം, അഷ്കർ അലി പിവി, സഫരിയ കെ പി, ഫസീല കെ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99168/kunnothparam-gram-panchayat-provided-cots-to-the-elderly)