---
title: "ആയുർവേദ മെഡിക്കൽ കോളേജിൽ നാളെ  അഥർവ്-2023  ഏകദിന ദേശിയ സെമിനാർ"
english_title: "Atharv-2023 one day national seminar tomorrow at Ayurveda Medical College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99115/atharv-2023-one-day-national-seminar-tomorrow-at-ayurveda-medical-college"
published_at: "2023-02-23T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f73f4bbcf2b_download.png"
keywords: []
---

# ആയുർവേദ മെഡിക്കൽ കോളേജിൽ നാളെ  അഥർവ്-2023  ഏകദിന ദേശിയ സെമിനാർ

> **Lead Summary:** മാഹി രാജീവ്ഗാന്ധി ആയൂർവ്വേദ മെഡിക്കൽ കോളേജിൽ പുതുച്ചേരി ഭാരതിയ ചികിത്സാ വകുപ്പിൻ്റെയും സംസ്ഥാന ഔഷധ സസ്യ ബോർഡിൻ്റെയും സഹകരണത്തോടെ അഥർവ് - 2023 എകദിന ദേശിയ സെമിനാർ 24 ന് നടക്കുമെന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ: കുബേർ സംഗ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

## Article Content

മാഹി രാജീവ്ഗാന്ധി ആയൂർവ്വേദ മെഡിക്കൽ കോളേജിൽ പുതുച്ചേരി ഭാരതിയ ചികിത്സാ വകുപ്പിൻ്റെയും സംസ്ഥാന ഔഷധ സസ്യ ബോർഡിൻ്റെയും സഹകരണത്തോടെ അഥർവ് - 2023 എകദിന ദേശിയ സെമിനാർ 24 ന് നടക്കുമെന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ: കുബേർ സംഗ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സെമിനാറിൻ്റെ ഉദ്ഘാടനം രാവിലെ 9 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ അദ്ധ്യക്ഷത വഹിക്കും. ഡോ:ആർ.ശ്രീധരൻ, ഡോ.കെ.വി.പവിത്രൻ, ഡോ: അനിൽ മേലത്ത് സംബന്ധിക്കും.

ഔഷധ സസ്യകൃഷിയിലെ ഗുണനിലവാര നിയന്ത്രണ രീതികൾ, ഒറ്റമൂലി ചികിത്സയിലെ ആയൂർവേദ ശാസ്ത്ര തത്വങ്ങൾ, ഗവേഷണ രീതികൾ, നാടൻ പച്ചമരുന്നുകളുടെ ഉപയോഗ രീതികൾ, ചലന വൈകല്യങ്ങൾക്കുള്ള ചികിത്സാരീതികൾ തുടങ്ങിയ വിഷയങ്ങളിൽ ഡോ:കെ.സി.ചാക്കോ, പ്രൊ. പി.വൈ.അൻസാരി, ഡോ: പി.റാം മനോഹർ പുതിയേടത്ത്, ഡോ: സുബ്രമണ്യ പധ്യാർ, ഡോ: ആലത്തിയൂർ നാരായണൻ നമ്പി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിലെ ആയൂർവ്വേദ മെഡിക്കൽ കോളേജുകളിൽ നിന്നായി വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഗവേഷകർ ഉൾപ്പെടെ 350 ൽ പരം പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഡോക്ടർമാരായ ഷൈൻ.എസ്.നായർ, എ.ആർ രാജേഷ്, പി.എൻ അഭിലാഷ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99115/atharv-2023-one-day-national-seminar-tomorrow-at-ayurveda-medical-college)