---
title: "നാദാപുരം വിലങ്ങാട് ആദിവാസി കോളനികളിൽ മദ്യവിൽപ്പന ; നരിപ്പറ്റ സ്വദേശി 26 കുപ്പി മാഹി മദ്യവുമായി പിടിയിൽ"
english_title: "Liquor sale in Nadapuram Vilangad tribal colonies;Naripatta native arrested with 26 bottles of Mahi liquor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99101/liquor-sale-in-nadapuram-vilangad-tribal-coloniesnaripatta-native-arrested-with-26-bottles-of-mahi-liquor"
published_at: "2023-02-23T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f733dc86eb1_download_(7).jpg"
keywords: []
---

# നാദാപുരം വിലങ്ങാട് ആദിവാസി കോളനികളിൽ മദ്യവിൽപ്പന ; നരിപ്പറ്റ സ്വദേശി 26 കുപ്പി മാഹി മദ്യവുമായി പിടിയിൽ

> **Lead Summary:** നാദാപുരം വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് ആദിവാസി കോളനികളില്‍ വിദേശ മദ്യം വിതരണത്തിനെത്തിക്കുന്ന യുവാവ് നാദാപുരം എക്സൈസ് പിടിയില്‍. നരിപ്പറ്റ തിനൂര്‍ തലപ്പീലിയത്ത് രാജീവന്‍ ആണ് എക്സൈസ് പിടിയിലായത്.

## Article Content

നാദാപുരം വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് ആദിവാസി കോളനികളില്‍ വിദേശ മദ്യം വിതരണത്തിനെത്തിക്കുന്ന യുവാവ് നാദാപുരം എക്സൈസ് പിടിയില്‍. നരിപ്പറ്റ തിനൂര്‍ തലപ്പീലിയത്ത് രാജീവന്‍ ആണ് എക്സൈസ് പിടിയിലായത്.

ബുധനാഴ്ച്ച രാവിലെ 11.30 ഓടെ ‌നാദാപുരം പെരിങ്ങത്തൂര്‍ സംസ്ഥാന പാതയില്‍ എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍ എ.കെ. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ വേറ്റുമ്മലില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്.

തലശേരിയില്‍ നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയില്‍ നിന്ന് 500 എംഎല്ലിന്‍റെ മാഹിയില്‍ മാത്രം വില്‍പനാധികാരമുള്ള 26 കുപ്പി വിദേശ മദ്യവും കണ്ടെത്തി. വിലങ്ങാട് കെട്ടില്‍ കോളനിയില്‍ താമസിച്ച്‌ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച്‌ മദ്യ വില്പന നടത്തി വരികയായിരുന്നു ഇയാള്‍. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99101/liquor-sale-in-nadapuram-vilangad-tribal-coloniesnaripatta-native-arrested-with-26-bottles-of-mahi-liquor)