---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കിസാൻ മേളക്ക് നാളെ തുടക്കം ; ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച"
english_title: "Kisan Mela starts tomorrow in Panur Block Panchayat;The official opening is on Saturday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99088/kisan-mela-starts-tomorrow-in-panur-block-panchayatthe-official-opening-is-on-saturday"
published_at: "2023-02-23T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f723f936aef_72cd41f3-85af-495a-92e7-5941b2fbbb0b.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കിസാൻ മേളക്ക് നാളെ തുടക്കം ; ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച

> **Lead Summary:** കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി വെള്ളി, ശനി ദിവസങ്ങളിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ കിസാൻ മേള നടക്കും. മേളയുടെ ഉദ്ഘാടനം 25 ന് ഉച്ചക്ക് 12 മണിക്ക് കെ .പി മോഹനൻ എം എൽ എ നിർവഹിക്കുമെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി റംല, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രമേശ് കണ്ടോത്ത് എന്നിവർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി വെള്ളി, ശനി ദിവസങ്ങളിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ കിസാൻ മേള നടക്കും. മേളയുടെ ഉദ്ഘാടനം 25 ന് ഉച്ചക്ക് 12 മണിക്ക് കെ .പി മോഹനൻ എം എൽ എ നിർവഹിക്കുമെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി റംല, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രമേശ് കണ്ടോത്ത് എന്നിവർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കാർഷിക വികസന ക്ഷേമ വകുപ്പ് ,പാനൂർ ബ്ലോക്ക് പഞ്ചായത്ത്, പാനൂർ മുനിസിപ്പാലിറ്റി, എന്നിവയുടെ പരിധിയിലുള്ള കൃഷിഭവനുകളുടെ നേതൃത്വത്തിലാണ് ഭാരതീയ കൃഷി പദ്ധതിയുടെ ഭാഗമായി മേള ഒരുക്കുന്നത്. കർഷകരെ ആദരിക്കൽ, നടിൽ വസ്തുക്കളുടെയും വിത്തുകളുടെയും പ്രദർശനവും വിൽപനയും, കാർഷിക സെമിനാറുകൾ, പരമ്പരാഗത കൃഷി രീതികളെയും, ജൈവകൃഷിയെയും പരിചയപ്പെടുത്തൽ. ക്ലാസ്സുകൾ എന്നിവയും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മേളയുടെ ഉത്ഘാടനം 25 ന് ഉച്ചക്ക് 12ന് കെ.പി.മോഹനൻ എം.എൽ.എ. നിർവ്വഹിക്കും. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ അദ്ധ്യക്ഷത വഹിക്കും. പാനൂർ ബി.ഡി.ഒ.ടി.വി സുഭാഷ്, ബ്ലോക്ക് എ.ഡി.എ. ടി. ഷീബ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99088/kisan-mela-starts-tomorrow-in-panur-block-panchayatthe-official-opening-is-on-saturday)