---
title: "ജനകീയ പ്രതിരോധ ജാഥയ്ക്കായി പാനൂരിൽ സ്കൂളുകൾക്കവധി നൽകി ; പ്രതിഷേധവുമായി ബി ജെ പി"
english_title: "In Panur, schools were closed for the people's defense march;BJP protested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99051/in-panur-schools-were-closed-for-the-peoples-defense-marchbjp-protested"
published_at: "2023-02-23T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f721363b711_Untitled-1_copy.jpg"
keywords: []
---

# ജനകീയ പ്രതിരോധ ജാഥയ്ക്കായി പാനൂരിൽ സ്കൂളുകൾക്കവധി നൽകി ; പ്രതിഷേധവുമായി ബി ജെ പി

> **Lead Summary:** സി പി എം സംസ്ഥാന സെക്രട്ടറി നടത്തുന്ന ജനകീയപ്രതിരോധ ജാഥയുടെ ഭാഗമായി പാനൂരിലും പരിസര പ്രദേശത്തുമുള്ള വിദ്യാലയങ്ങൾക്ക് ബുധനാഴ്ച ഉച്ചക്ക് ശേഷം അവധി നൽകിയതിൽ പ്രതിഷേധവുമായി ബി ജെ പി പാനൂർ മണ്ഡലം കമ്മിറ്റി.

## Article Content

സി പി എം സംസ്ഥാന സെക്രട്ടറി നടത്തുന്ന ജനകീയപ്രതിരോധ ജാഥയുടെ ഭാഗമായി പാനൂരിലും പരിസര പ്രദേശത്തുമുള്ള വിദ്യാലയങ്ങൾക്ക് ബുധനാഴ്ച ഉച്ചക്ക് ശേഷം അവധി നൽകിയതിൽ പ്രതിഷേധവുമായി ബി ജെ പി പാനൂർ മണ്ഡലം കമ്മിറ്റി.

പരീക്ഷ അടുത്ത കാലയളവിൽ അവധി ദിവസങ്ങളിൽപ്പോലും സ്പെഷൽ ക്ലാസുകളും മറ്റും എടുത്ത് കൊണ്ട് പാഠ്യഭാഗങ്ങൾ തീർക്കുന്ന സമയത്ത് വിദ്യാലയങ്ങൾക്ക് പാർട്ടി പരിപാടിയോടനുബന്ധിച്ച് അവധി നൽകിയത് നീതിക്കരിക്കാനാവുന്നതല്ല. രാഷ്ട്രീയ പാർട്ടിയുടെ പരിപാടിക്ക് ആളെ കൂട്ടാനുള്ള വില കുറഞ്ഞ തന്ത്രമാണിത്.

ഇത് അപലപനീയവും തീർത്തും പ്രതിഷേധാർഹവുമാണ്. ഈ സംഭവം ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ച്‌ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി കൂത്ത്പറമ്പ് മണ്ഡലം പ്രസിഡണ്ട് അഡ്വ. ജി.ഷിജിലാൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99051/in-panur-schools-were-closed-for-the-peoples-defense-marchbjp-protested)