---
title: "ദുരിതാശ്വാസ നിധി തട്ടിപ്പ്; സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന"
english_title: "Relief fund fraud;State wide lightning inspection"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99039/relief-fund-fraudstate-wide-lightning-inspection"
published_at: "2023-02-23T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7071000e9a_download_(4).jpg"
keywords: []
---

# ദുരിതാശ്വാസ നിധി തട്ടിപ്പ്; സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന

> **Lead Summary:** തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനഹയര്‍ തട്ടിയെടുക്കുന്നുവെന്ന ആരോപണത്തിന് പിറകെ സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന തുടങ്ങി. ജില്ലാ കലക്ടറേറ്റുകളിലും സിഎംഡിആര്‍എഫ് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലുമായാണ് പരിശോധന. ഇന്ന് രാവിലെ 11 മുതലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന തുടങ്ങിയത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഏജന്റുമാര്‍ മുഖേനയും ദുരിതാശ്വാസ നിധിതട്ടിയെടുക്കുന്നുവെന്നാണ് ആരോപണം. തട്ടിപ്പിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇത്തരം ഏജന്റുമാര്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളിലെ രേഖകള്‍ വ്യാജമാണെന്നും പരാതിയുണ്ട്. വ്യാജ മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കിയാണ് തട്ടിപ്പ്. ചിലയിടങ്ങളില്‍ അര്‍ഹരായ അപേക്ഷകരുടെ പേരില്‍ ഏജന്റുകള്‍ തുക കൈപ്പറ്റുകയുമാണ് പതിവ്. ആരോപണങ്ങള്‍ വര്‍ധിച്ചതോടെ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമം പരിശോധനക്ക് ഉത്തരവിടുകയായിരുന്നു.

## Article Content

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനഹയര്‍ തട്ടിയെടുക്കുന്നുവെന്ന ആരോപണത്തിന് പിറകെ സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന തുടങ്ങി. ജില്ലാ കലക്ടറേറ്റുകളിലും സിഎംഡിആര്‍എഫ് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലുമായാണ് പരിശോധന. ഇന്ന് രാവിലെ 11 മുതലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന തുടങ്ങിയത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഏജന്റുമാര്‍ മുഖേനയും ദുരിതാശ്വാസ നിധിതട്ടിയെടുക്കുന്നുവെന്നാണ് ആരോപണം. തട്ടിപ്പിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇത്തരം ഏജന്റുമാര്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളിലെ രേഖകള്‍ വ്യാജമാണെന്നും പരാതിയുണ്ട്. വ്യാജ മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കിയാണ് തട്ടിപ്പ്. ചിലയിടങ്ങളില്‍ അര്‍ഹരായ അപേക്ഷകരുടെ പേരില്‍ ഏജന്റുകള്‍ തുക കൈപ്പറ്റുകയുമാണ് പതിവ്. ആരോപണങ്ങള്‍ വര്‍ധിച്ചതോടെ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമം പരിശോധനക്ക് ഉത്തരവിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99039/relief-fund-fraudstate-wide-lightning-inspection)