---
title: "അരിയിൽ ഷുക്കൂർ കേസിൽ പി.ജയരാജനെതിരായ മൊഴി  മാറ്റി  പ്രാദേശിക ലീഗ് നേതാവ് , ലീഗ് വെട്ടിൽ ;  മൊഴി മാറ്റം  സിബിഐയെയും  ബാധിച്ചേക്കും."
english_title: "Local League leader changed his statement against P. Jayarajan in Ariil Shukur case, League Vetil;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98963/local-league-leader-changed-his-statement-against-p-jayarajan-in-ariil-shukur-case-league-vetil"
published_at: "2023-02-22T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6502ad876a_download.jpg"
keywords: []
---

# അരിയിൽ ഷുക്കൂർ കേസിൽ പി.ജയരാജനെതിരായ മൊഴി  മാറ്റി  പ്രാദേശിക ലീഗ് നേതാവ് , ലീഗ് വെട്ടിൽ ;  മൊഴി മാറ്റം  സിബിഐയെയും  ബാധിച്ചേക്കും.

> **Lead Summary:** കേരള മനസാക്ഷിയെ ഞെട്ടിച്ച അരിയിൽ ഷുക്കൂർ വധവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ലീഗ് പ്രാദേശിക നേതാവ് മൊഴിമാറ്റി. കേസിൽ പി. ജയരാജനെയും ടി.വി. രാജേഷിനെയും പ്രതി ചേർക്കാൻ ഇടയായ നിർണായക മൊഴിയാണ് തളിപ്പറമ്പ് മുൻസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റി കൗൺസിലർ കൂടിയായ പി.പി. അബു മാറ്റിയത്.

## Article Content

കേരള മനസാക്ഷിയെ ഞെട്ടിച്ച അരിയിൽ ഷുക്കൂർ വധവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ലീഗ് പ്രാദേശിക നേതാവ് മൊഴിമാറ്റി. കേസിൽ പി. ജയരാജനെയും ടി.വി. രാജേഷിനെയും പ്രതി ചേർക്കാൻ ഇടയായ നിർണായക മൊഴിയാണ് തളിപ്പറമ്പ് മുൻസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റി കൗൺസിലർ കൂടിയായ പി.പി. അബു മാറ്റിയത്.

തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിലാണ് അബു നേരത്തെ കൊടുത്ത മൊഴി തിരുത്തി ജയരാജനും ടി. വി. രാജേഷിനും വധക്കേസിലെ പ്രതികൾക്കും അനുകൂലമായി മൊഴി കൊടുത്തത്. ഷുക്കൂർ കൊല്ലപ്പെട്ട ദിവസം അക്രമത്തിൽ പരിക്കേറ്റ് പി. ജയരാജനും ടി.വി. രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

ഇവർ കഴിയുന്ന മുറിക്ക് സമീപത്ത് കൂടി പോകവെ കേസിലെ പ്രതിയായ അരിയിൽ ലോക്കൽ സെക്രട്ടറി യു.വി. വേണു വെള്ളി ക്കീലിൽ സി.പി.എമ്മുകാർ തടവിലാക്കിയ ഷുക്കൂറിനെ കൊല്ലാൻ വിളിച്ചുപറയുന്നത് കേട്ടുവെന്നായി രുന്നു നേരത്തെ അബു മൊഴി നൽകിയത്. പിന്നീട് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ നിക്കോളസും സി.പി.എം പ്രവർത്തകൻ സലീമും കൂടി അബുവിനെ തളിപ്പറമ്പിൽ നിന്ന് തട്ടിക്കൊണ്ടുപോയി ബക്കളം സ്നേഹ ഇൻ ഹോട്ടലിൽ തടവിൽ ആക്കി മൊഴി തിരുത്തുന്ന സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങി എന്ന് കാണിച്ച് അബു കോടതിയെ സമീപിക്കുകയായിരുന്നു. ഈ പരാതിയിൽ അഡ്വ. നിക്കോളസിന്റെയും, സലീമിന്റെയും പേരിൽ കേസെടു ത്തിരുന്നു. ഈ കേസിന്റെ വിചാരണയിലാണ് അബു തന്നെയാരും തട്ടിക്കൊണ്ടുപോയില്ലെന്നും ആ ദിവസം താൻ സഹകരണ ആശുപത്രിയിൽ പോയിട്ടില്ലെന്നും തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതിയിൽ മൊഴി നൽകിയത്. ഈ കേസിൽ പ്രതിയായിരുന്ന അഡ്വ. നിക്കോളാസ് ജോസഫ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് അദേഹത്തെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പരാതി നൽകുമ്പോൾ അബു യൂത്ത്ലീഗ് കപ്പാലം ശാഖ ജന സെക്രട്ടറി യായിരുന്നു. സർ സയ്യിദ് സ്കൂളിലെ ജീവനക്കാ രനാണ് അബു. ഈ കേസിൽ സാബിർ അള്ളാകുളവും സാക്ഷിയാണ്. ഇയാൾ ഇപ്പോൾ ഖത്തർ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡണ്ടാണ്. അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പി.ജയരാജനെയും, ടി.വി. രാജേഷി നെയും കേരള പോലീസ് ഐ.പി.സി 118 പ്രകാരം പ്രതികളാക്കിയതും, പിന്നീട് സി.ബി.ഐ - വധക്കേസിൽ തന്നെ പ്രതികളാക്കിയതും. അബുവിന്റെ മൊഴിമാറ്റം നേരത്തെ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു. അന്ന് കെ.വി. മുഹമ്മദ് കുഞ്ഞി മാസ്റ്റർക്കെതിരെ ചിലർ ആരോപണം ഉന്നയിക്കുകയും എതിർ ഗ്രൂപ്പുകാരനായിട്ടും കൊങ്ങായി മുസ്തഫ ഇടപെട്ട് അതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരികയും ചെയ്തിരുന്നു. വീണ്ടും അബു മൊഴി മാറ്റിയത് മുസ്ലിംലീഗിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുമെന്നുറപ്പാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98963/local-league-leader-changed-his-statement-against-p-jayarajan-in-ariil-shukur-case-league-vetil)