---
title: "തലശേരിയിൽ റോഡ് ടാറിംഗിനായി ഇറക്കിയ ടാർ വീപ്പകൾക്ക് തീപ്പിടിച്ചു ; സമീപത്ത് നിർത്തിയിട്ട കാറിനും,  സ്കൂട്ടറിനും കേടുപാട്"
english_title: "Tar barrels unloaded for road tarring in Thalassery caught fire;Damage to the car and scooter parked nearby"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98946/tar-barrels-unloaded-for-road-tarring-in-thalassery-caught-firedamage-to-the-car-and-scooter-parked-nearby"
published_at: "2023-02-22T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f63942a285c_6fc4bab6-d2b6-4f74-bdc6-5de3894464f1.jpg"
keywords: []
---

# തലശേരിയിൽ റോഡ് ടാറിംഗിനായി ഇറക്കിയ ടാർ വീപ്പകൾക്ക് തീപ്പിടിച്ചു ; സമീപത്ത് നിർത്തിയിട്ട കാറിനും,  സ്കൂട്ടറിനും കേടുപാട്

> **Lead Summary:** തലശേരിക്കടുത്ത് നായനാർ റോഡിൽ കാരായി മുക്കിലാണ് സംഭവം. വീടിനു സമീപം സൂക്ഷിച്ച ടാര്‍ വീപ്പക്ക് തീപിടിക്കുകയായിരുന്നു. റോഡ് നിര്‍മാണ കരാറുകാരനായ രാജിവൻ്റെ സ്ഥലത്ത് സൂക്ഷിച്ച ടാർ വീപ്പകൾക്കാണ് തീപ്പിടിച്ചത്. സമീപവാസി മാലിന്യങ്ങൾക്ക് തീയിട്ടിരുന്നു. ഇവിടെ നിന്നാവാം തീ പടർന്നതെന്നാണ് സംശയം. അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. വീടിനും കേടുപാടുകളുണ്ട്. 2 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. വിവരമറിഞ്ഞ് തലശേരി പൊലീസും സ്ഥലത്തെത്തി.

## Article Content

തലശേരിക്കടുത്ത് നായനാർ റോഡിൽ കാരായി മുക്കിലാണ് സംഭവം. വീടിനു സമീപം സൂക്ഷിച്ച ടാര്‍ വീപ്പക്ക് തീപിടിക്കുകയായിരുന്നു. റോഡ് നിര്‍മാണ കരാറുകാരനായ രാജിവൻ്റെ സ്ഥലത്ത് സൂക്ഷിച്ച ടാർ വീപ്പകൾക്കാണ് തീപ്പിടിച്ചത്. സമീപവാസി മാലിന്യങ്ങൾക്ക് തീയിട്ടിരുന്നു. ഇവിടെ നിന്നാവാം തീ പടർന്നതെന്നാണ് സംശയം. അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. വീടിനും കേടുപാടുകളുണ്ട്. 2 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. വിവരമറിഞ്ഞ് തലശേരി പൊലീസും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98946/tar-barrels-unloaded-for-road-tarring-in-thalassery-caught-firedamage-to-the-car-and-scooter-parked-nearby)