---
title: "ഓഷ്യാനസ് സമുദ്രവിസ്മയം മാര്‍ച്ച് 12 വരെ നീട്ടി"
english_title: "Oceanus is a seascape Extended till March 12"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98935/oceanus-is-a-seascape-extended-till-march-12"
published_at: "2023-02-22T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6320025cfc_b784de1e-b834-4015-85cd-dea1c487fdb2.jpg"
keywords: []
---

# ഓഷ്യാനസ് സമുദ്രവിസ്മയം മാര്‍ച്ച് 12 വരെ നീട്ടി

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് പാറാല്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന ഓഷ്യാനസ് അണ്ടര്‍ വാട്ടര്‍ എക്‌സ്‌പോ മാര്‍ച്ച് 12 വരെ നീട്ടി. വിദേശത്ത് മാത്രം കാണാന്‍ സാധിക്കുന്ന ആഴക്കടലിന്റെ വിസ്മയക്കാഴ്ചകള്‍ എല്ലാവര്‍ക്കും കാണാന്‍ സൗകര്യമൊരുക്കുന്നതിനായാണ് പ്രദര്‍ശനം നീട്ടിയതെന്ന് ഓഷ്യാനസിന്റെ ഉടമകളായ നീല്‍ എന്റര്‍ടൈന്‍മെന്റ് മാനേജിംഗ് ഡയറക്ടര്‍ നിമില്‍ കെകെ അറിയിച്ചു. കണ്ടവര്‍ വീണ്ടും കാണാനെത്തുന്നതിനാല്‍ വിവിധതരം പുതിയ അലങ്കാരമത്സ്യങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് പാറാല്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന ഓഷ്യാനസ് അണ്ടര്‍ വാട്ടര്‍ എക്‌സ്‌പോ മാര്‍ച്ച് 12 വരെ നീട്ടി. വിദേശത്ത് മാത്രം കാണാന്‍ സാധിക്കുന്ന ആഴക്കടലിന്റെ വിസ്മയക്കാഴ്ചകള്‍ എല്ലാവര്‍ക്കും കാണാന്‍ സൗകര്യമൊരുക്കുന്നതിനായാണ് പ്രദര്‍ശനം നീട്ടിയതെന്ന് ഓഷ്യാനസിന്റെ ഉടമകളായ നീല്‍ എന്റര്‍ടൈന്‍മെന്റ് മാനേജിംഗ് ഡയറക്ടര്‍ നിമില്‍ കെകെ അറിയിച്ചു. കണ്ടവര്‍ വീണ്ടും കാണാനെത്തുന്നതിനാല്‍ വിവിധതരം പുതിയ അലങ്കാരമത്സ്യങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

20 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ അലങ്കാരമത്സ്യങ്ങളും കടല്‍ ജീവികളും അവയ്ക്കായ് സമുദ്രവും ലഗൂണുകളും ആവാസ വ്യവസ്ഥയും പരിസ്ഥിതിയും പുനരാവിഷ്‌ക്കരിച്ചിരിക്കുകയാണ് ഈ പ്രദര്‍ശനത്തില്‍. ഗ്ലാസ് തുരങ്കത്തിലൂടെ നടന്നു കാഴ്ചകള്‍ കാണത്തക്ക വിധത്തിലുള്ള രൂപകല്പന കാഴ്ചക്കാര്‍ക്ക് കടലിനടിയിലൂടെ സഞ്ചരിക്കുന്ന അനുഭൂതി പ്രദാനം ചെയ്യും. നിറം മാറുന്ന നീരാളി, വിവിധ വര്‍ണ്ണങ്ങളിലുള്ള കടല്‍പാമ്പുകള്‍, പുഷ്പങ്ങളെ പോലെ തോന്നിക്കുന്ന ഫ്ളഡ്ജ് ഇനത്തില്‍പെട്ട മത്സ്യങ്ങള്‍, വവ്വാലിന്റെ മുഖമുള്ള, ആസ്ത്രേലിയയില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വ്വ തെരണ്ടി-സ്രാവ് ഇനങ്ങള്‍, ഹണിമൂണ്‍ എന്നറിയപ്പെടുന്ന കടല്‍ച്ചെടികള്‍, 80 കി.ഗ്രാം ഭാരം വരുന്ന, രാത്രി കാലങ്ങളില്‍ മനുഷ്യ ശബ്ദത്തില്‍ കരയുന്ന റെഡ് കാറ്റ് തുടങ്ങിയ ഇനങ്ങള്‍ പ്രദര്‍ശനത്തിലെ വിസ്മയക്കാഴ്ചകളാവും.

മികച്ച സമുദ്രവിജ്ഞാനം പ്രദാനം ചെയ്യുന്ന തരത്തില്‍ ഓരോ ജീവജാലങ്ങളെയും അതിന്റെ വിശദവിവരങ്ങള്‍ സഹിതമാണ് അവതരിപ്പിക്കുന്നത്. പ്രവര്‍ത്തി ദിവസങ്ങളില്‍ രണ്ട് മണി മുതല്‍ ഒമ്പതു വരെയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 9 വരെയുമായിരിക്കും പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 100 രൂപയും 9 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കുകളില്‍ പ്രത്യേത ഇളവുകളും സൗകര്യങ്ങളും അനുവദിക്കും. സാന്‍ഡ് ആര്‍ട്ട്, ക്ലേ ആര്‍ട്ട്, ഫണ്‍ ഗെയിം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, ഷോപ്പിംഗ് സെന്ററുകള്‍ തുടങ്ങിയവയും പ്രദര്‍ശന നഗരിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895803231, 9895222356

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98935/oceanus-is-a-seascape-extended-till-march-12)