---
title: "പന്ന്യന്നൂരിൽ  തീപ്പിടുത്തം , സമയോചിത ഇടപെടലിൽ  വൻ ദുരന്തം വഴിമാറി ;  പ്ലാസ്റ്റിക്ക് മാലിന്യം ഉപേക്ഷിച്ചാൽ  കർശന നടപടിയെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ."
english_title: "A huge fire broke out in North Panniannur, a huge disaster was averted by timely intervention;Pannoor Block Panchayat President A. Shailaja said strict action will be taken if plastic waste is left behind."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98924/a-huge-fire-broke-out-in-north-panniannur-a-huge-disaster-was-averted-by-timely-interventionpannoor-block-panchayat-president-a-shailaja-said-strict-action-will-be-taken-if-plastic-waste-is-left-behind"
published_at: "2023-02-22T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f62c8bba540_4da80ef8-04c0-49de-baf6-90c4f94aa2c1.jpg"
keywords: []
---

# പന്ന്യന്നൂരിൽ  തീപ്പിടുത്തം , സമയോചിത ഇടപെടലിൽ  വൻ ദുരന്തം വഴിമാറി ;  പ്ലാസ്റ്റിക്ക് മാലിന്യം ഉപേക്ഷിച്ചാൽ  കർശന നടപടിയെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ.

> **Lead Summary:** വടക്കെ പന്ന്യന്നൂരിലെ ആൾ താമസമില്ലാത പറമ്പിൽ തീ പടർന്നത് പരിസരവാസികളെ പരിഭ്രാന്തരാക്കി. ചൊവ്വാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പാനൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. വടക്കെ പന്ന്യന്നൂരിൽ നാച്ചാങ്കണ്ടി പറമ്പിലാണ് രാത്രിയോടെ തീപ്പിടുത്തമുണ്ടായത്.

## Article Content

വടക്കെ പന്ന്യന്നൂരിലെ ആൾ താമസമില്ലാത പറമ്പിൽ തീ പടർന്നത് പരിസരവാസികളെ പരിഭ്രാന്തരാക്കി. ചൊവ്വാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പാനൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. വടക്കെ പന്ന്യന്നൂരിൽ നാച്ചാങ്കണ്ടി പറമ്പിലാണ് രാത്രിയോടെ തീപ്പിടുത്തമുണ്ടായത്.

കാടുപിടിച്ച് ആൾത്താമമില്ലാത്ത പറമ്പിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പുകഞ്ഞു കത്തിയത് പ്രദേശവാസികൾക്ക് ദുരിതമായി. വിവരമറിഞ്ഞ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ, സി.പി.എം. പാനൂർ ഏരിയ കമ്മിറ്റി അംഗം.കെ.കെ.രാജീവൻ, ബ്രാഞ്ച് സെക്രട്ടറി കെ.കെ മനോഹരൻ, കെ.കെ.രമേശൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും വിഫലമായതിനാൽ പാനൂർ ഫയർ സർവീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് രാത്രി പത്തരയോടെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് വെള്ളം ചീറ്റി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

സമീപത്തെ കളരിപ്പറമ്പിലേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടമാണ് വഴിമാറിയത്. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം ഉപേക്ഷിക്കണമെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്തധ്യക്ഷ എ.ശൈലജ പറഞ്ഞു. എത്ര തന്നെ ബോധവത്ക്കരണം നടത്തിയിട്ടും ചിലരെങ്കിലും ഹരിത കർമ്മ സേനയെ അവഗണിക്കുകയാണെന്നും അവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ശൈലജ മുന്നറിയിപ്പ് നൽകി. അണക്കാൻ സാധിച്ചതിനാൽ വലിയ ഒരു അപകടം ഒഴിവാക്കാൻ സാധിച്ചത്. എനിയെങ്കിൽ എത്രയും വേസ്റ്റ് മിലിന്യങ്ങൾ വലിച്ചെറിഞ്ഞ് ഈ വേനൽക്കാലത്ത് പൊതുസ്ഥലങ്ങളിൽ തീ പടർന്ന്അപകടങ്ങൾ ഒണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കുക

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98924/a-huge-fire-broke-out-in-north-panniannur-a-huge-disaster-was-averted-by-timely-interventionpannoor-block-panchayat-president-a-shailaja-said-strict-action-will-be-taken-if-plastic-waste-is-left-behind)