---
title: "തീ പന്ത വിസ്മയം; കുറൂളിക്കാവിൽ പന്തോത്സവത്തിനെത്തിയത് ആയിരങ്ങൾ"
english_title: "The fireball wonder;Thousands came to Pantotsavam in Kurulikavi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98838/the-fireball-wonderthousands-came-to-pantotsavam-in-kurulikavi"
published_at: "2023-02-22T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5d85f284fc_82426f9c-5677-4291-bf7b-938df35b0df1.jpg"
keywords: []
---

# തീ പന്ത വിസ്മയം; കുറൂളിക്കാവിൽ പന്തോത്സവത്തിനെത്തിയത് ആയിരങ്ങൾ

> **Lead Summary:** കടവത്തൂർ: കുറൂളിക്കാവിൽ പന്തങ്ങൾക്ക് തീ കൊളുത്തിയപ്പോൾ ആകാശത്ത് അഗ്നി വിസ്മയം. തീപ്പന്തങ്ങൾ പ്രധാന വഴിപാടായെത്തുന്ന വടക്കേ മലബാറിലെ പ്രശസ്തമായ കടവത്തൂർ കുറൂളിക്കാവിൽ പന്തോത്സവത്തിനെത്തിയത് ആയിരങ്ങൾ. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കുറൂളിക്കാവിൽ ഈയിടെ ഒട്ടേറെ നവീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു.

## Article Content

കടവത്തൂർ: കുറൂളിക്കാവിൽ പന്തങ്ങൾക്ക് തീ കൊളുത്തിയപ്പോൾ ആകാശത്ത് അഗ്നി വിസ്മയം. തീപ്പന്തങ്ങൾ പ്രധാന വഴിപാടായെത്തുന്ന വടക്കേ മലബാറിലെ പ്രശസ്തമായ കടവത്തൂർ കുറൂളിക്കാവിൽ പന്തോത്സവത്തിനെത്തിയത് ആയിരങ്ങൾ. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കുറൂളിക്കാവിൽ ഈയിടെ ഒട്ടേറെ നവീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു.

വാഴയില തൊപ്പിയും മേലാപ്പുമണിഞ്ഞാണ് വ്രതക്കാർ നീളൻ മുളവടിയിൽ പന്തവുമായി കാത്തുനിന്നത്. കാവിൻമുറ്റത്ത് വൈകീട്ട് 6.32-ന് പന്തങ്ങൾക്ക് തീ കൊളുത്തി. പന്തങ്ങളിൽനിന്ന് പന്തങ്ങളിലേക്ക് തീ പങ്കുവെക്കുന്നതിന് നൂറുകണക്കിന് ഭക്തർ സാക്ഷികളായി. പാനൂർ, കൊളവല്ലൂർ പോലീസും പാനൂരിലെ അഗ്നിരക്ഷാസേനയും സുരക്ഷാ മുൻകരുതലായി സ്ഥലത്ത് ക്യാമ്പ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98838/the-fireball-wonderthousands-came-to-pantotsavam-in-kurulikavi)