---
title: "ജനകീയ പ്രതിരോധ ജാഥ അൽപ്പസമയത്തിനകം പാനൂരിൽ, ഗതാഗതക്കുരുക്കൊഴിവാക്കാൻ ക്രമീകരണം ;  തലശേരിയിൽ നാളെ."
english_title: "People's resistance march soon in Panur, arrangement to avoid traffic jams;Tomorrow in Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98836/peoples-resistance-march-soon-in-panur-arrangement-to-avoid-traffic-jamstomorrow-in-thalassery"
published_at: "2023-02-22T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5d6a13e7ea_mv-govindan-16616741033x2_(1).jpg"
keywords: []
---

# ജനകീയ പ്രതിരോധ ജാഥ അൽപ്പസമയത്തിനകം പാനൂരിൽ, ഗതാഗതക്കുരുക്കൊഴിവാക്കാൻ ക്രമീകരണം ;  തലശേരിയിൽ നാളെ.

> **Lead Summary:** കേന്ദ്ര സർക്കാറി ന്റെ ജനദ്രോഹ നയങ്ങൾക്കും, വർഗീയതയ്ക്കുമെതിരെ സി.പി.എംന്റെ നേതൃത്വ ത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജാഥ ഇന്ന് വൈകിട്ട് മൂന്നിന് പാനൂരിലെത്തും. സി. പി. എം. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മലഗിരിയിൽ നിന്നും ജാഥയെ സ്വീകരിക്കും. ചുവപ്പു വളണ്ടിയർമാർ സഞ്ചരിക്കുന്ന അമ്പതോളം ബൈക്കുകളുടെ അകമ്പടിയോടെ ജാഥ പാനൂർ ഗവ: എൽ.പി. സ്ക്കൂൾ പരി സരത്തെത്തിച്ചേരും. പ്രത്യേകം സജ്ജമാക്കിയ വളണ്ടിയർമാർ ജാഥാ ലീഡർക്ക് ഗാർഡ് - ഓഫ് ഹോണർ നൽകി തുറന്ന വാഹനത്തിൽ പാനൂർ ഹൈസ്ക്കൂൾ മൈതാനത്തേ ക്കാനയിക്കും. ജാഥയ്ക്ക് മുന്നോടിയായി വിവിധ കലാപരിപാടികളും ഗ്രൗണ്ടിൽ അരങ്ങേറും. വൈകിട്ട് 3 മുതൽ പാനൂർ ടൗണിൽ നടത്തുന്ന ഗതാഗത ക്രമീകരണവുമായി എല്ലാവരും സഹകരിക്കണമെന്നും ഭാരവാഹികൾ നേരത്തെ തന്നെ അഭ്യർത്ഥിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയ ങ്ങൾക്കെതിരെയും കേരള ത്തോടുള്ള അവഗണക്കെതി രെയും സി.പി.എം. നേതൃത്വ ത്തിൽ സംസ്ഥാന സിക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതി രോധ ജാഥ നാളെ രാവിലെ പത്തിന് തലശ്ശേരിയിലെ ത്തും. പുതിയ ബസ് സ്റ്റാൻറിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് സ്വീകരണ യോഗം സംഘടിപ്പിക്കു ന്നത്. മണ്ഡലാതിർത്തിയായ വടക്കുമ്പാട് കാളി പരിസരത്ത് വച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ ജാഥയെ വരവേൽക്കും. തുടർന്ന് വീനസ് പരിസര ത്ത് വച്ച് ജാഥാ ലീഡറെ തുറ വാഹനത്തിൽ സ്വീകരിക്കും. യൂണിഫോം അണിഞ്ഞ വളണ്ടിയർമാർ ബൈക്കുകളിൽ അനുഗമിക്കും. മുകുന്ദ് ജംഗ്ഷനിൽ ബാന്റ് സംഘവും ചെണ്ടമേളക്കാരും, കലാരൂപ ങ്ങളുടെ താള, വാദ്യ, കാഴ്ച പൊലിമയോടെ അണിചേരും. യൂണിഫോമുകളിൽ സ്ത്രികളും യുവജനങ്ങളും അനുഗമിക്കും.സ്വീകരണ സ്ഥലത്ത് ചുകപ്പ് വളണ്ടിയർമാർ ക്യാപ്റ്റന് ഗാർഡ് ഓഫ് ഓണർ നൽകും. പഴയ ബസ്സ്റ്റാന്റിലെ - റോഡ് നവീകരണ പ്രവർത്തി കാരണം നേരിടുന്ന ഗതാഗതപ്രശ്നങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുമെന്ന് നേതാക്കൾ വിശദീകരിച്ചു. പുതിയ ബസ് സ്റ്റാന്റിലെ സ്വീകരണ സ്ഥലത്ത് രാവിലെ ഒമ്പതര മുതൽ വിവിധ കലാപരിപാടികൾ ഉൾപെടുന്ന കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. പരിപാടി വൻ വിജയമാക്കാൻ മണ്ഡലത്തിലാകെ വ്യാപക പ്രചരണങ്ങൾ നടന്നുവരികയാണ്.

## Article Content

കേന്ദ്ര സർക്കാറി ന്റെ ജനദ്രോഹ നയങ്ങൾക്കും, വർഗീയതയ്ക്കുമെതിരെ സി.പി.എംന്റെ നേതൃത്വ ത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജാഥ ഇന്ന് വൈകിട്ട് മൂന്നിന് പാനൂരിലെത്തും. സി. പി. എം. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മലഗിരിയിൽ നിന്നും ജാഥയെ സ്വീകരിക്കും. ചുവപ്പു വളണ്ടിയർമാർ സഞ്ചരിക്കുന്ന അമ്പതോളം ബൈക്കുകളുടെ അകമ്പടിയോടെ ജാഥ പാനൂർ ഗവ: എൽ.പി. സ്ക്കൂൾ പരി സരത്തെത്തിച്ചേരും. പ്രത്യേകം സജ്ജമാക്കിയ വളണ്ടിയർമാർ ജാഥാ ലീഡർക്ക് ഗാർഡ് - ഓഫ് ഹോണർ നൽകി തുറന്ന വാഹനത്തിൽ പാനൂർ ഹൈസ്ക്കൂൾ മൈതാനത്തേ ക്കാനയിക്കും. ജാഥയ്ക്ക് മുന്നോടിയായി വിവിധ കലാപരിപാടികളും ഗ്രൗണ്ടിൽ അരങ്ങേറും. വൈകിട്ട് 3 മുതൽ പാനൂർ ടൗണിൽ നടത്തുന്ന ഗതാഗത ക്രമീകരണവുമായി എല്ലാവരും സഹകരിക്കണമെന്നും ഭാരവാഹികൾ നേരത്തെ തന്നെ അഭ്യർത്ഥിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയ ങ്ങൾക്കെതിരെയും കേരള ത്തോടുള്ള അവഗണക്കെതി രെയും സി.പി.എം. നേതൃത്വ ത്തിൽ സംസ്ഥാന സിക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതി രോധ ജാഥ നാളെ രാവിലെ പത്തിന് തലശ്ശേരിയിലെ ത്തും. പുതിയ ബസ് സ്റ്റാൻറിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് സ്വീകരണ യോഗം സംഘടിപ്പിക്കു ന്നത്. മണ്ഡലാതിർത്തിയായ വടക്കുമ്പാട് കാളി പരിസരത്ത് വച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ ജാഥയെ വരവേൽക്കും. തുടർന്ന് വീനസ് പരിസര ത്ത് വച്ച് ജാഥാ ലീഡറെ തുറ വാഹനത്തിൽ സ്വീകരിക്കും. യൂണിഫോം അണിഞ്ഞ വളണ്ടിയർമാർ ബൈക്കുകളിൽ അനുഗമിക്കും. മുകുന്ദ് ജംഗ്ഷനിൽ ബാന്റ് സംഘവും ചെണ്ടമേളക്കാരും, കലാരൂപ ങ്ങളുടെ താള, വാദ്യ, കാഴ്ച പൊലിമയോടെ അണിചേരും. യൂണിഫോമുകളിൽ സ്ത്രികളും യുവജനങ്ങളും അനുഗമിക്കും.സ്വീകരണ സ്ഥലത്ത് ചുകപ്പ് വളണ്ടിയർമാർ ക്യാപ്റ്റന് ഗാർഡ് ഓഫ് ഓണർ നൽകും. പഴയ ബസ്സ്റ്റാന്റിലെ - റോഡ് നവീകരണ പ്രവർത്തി കാരണം നേരിടുന്ന ഗതാഗതപ്രശ്നങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുമെന്ന് നേതാക്കൾ വിശദീകരിച്ചു. പുതിയ ബസ് സ്റ്റാന്റിലെ സ്വീകരണ സ്ഥലത്ത് രാവിലെ ഒമ്പതര മുതൽ വിവിധ കലാപരിപാടികൾ ഉൾപെടുന്ന കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. പരിപാടി വൻ വിജയമാക്കാൻ മണ്ഡലത്തിലാകെ വ്യാപക പ്രചരണങ്ങൾ നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98836/peoples-resistance-march-soon-in-panur-arrangement-to-avoid-traffic-jamstomorrow-in-thalassery)