---
title: "പൊന്ന്യത്ത് കളരി അക്കാദമിയും മ്യൂസിയവും യാഥാർഥ്യമാക്കുമെന്നത്  ഇടതുപക്ഷ സർക്കാറിൻ്റെ കർമ്മപദ്ധതികളിലൊന്നാണെന്ന്  മന്ത്രി മുഹമ്മദ് റിയാസ് ; പൊന്ന്യത്തങ്കത്തിന് തിരിതെളിഞ്ഞു"
english_title: "Minister Mohammad Riaz said that the realization of the Pooniyat Kalari Academy and Museum is one of the action plans of the left-wing government;The gold has been rekindled"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98707/minister-mohammad-riaz-said-that-the-realization-of-the-pooniyat-kalari-academy-and-museum-is-one-of-the-action-plans-of-the-left-wing-governmentthe-gold-has-been-rekindled"
published_at: "2023-02-21T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4f8e262f68_cc35e204-f67e-4dbf-a2e9-129982c3183d.jpg"
keywords: []
---

# പൊന്ന്യത്ത് കളരി അക്കാദമിയും മ്യൂസിയവും യാഥാർഥ്യമാക്കുമെന്നത്  ഇടതുപക്ഷ സർക്കാറിൻ്റെ കർമ്മപദ്ധതികളിലൊന്നാണെന്ന്  മന്ത്രി മുഹമ്മദ് റിയാസ് ; പൊന്ന്യത്തങ്കത്തിന് തിരിതെളിഞ്ഞു

> **Lead Summary:** പൊന്ന്യം ഏഴരക്കണ്ടത്ത് കളരി അക്കാദമിയും മ്യൂസിയവും യാഥാർത്ഥ്യമാക്കുമെന്നത് ഇടതുപക്ഷ സർക്കാറിൻ്റെ കർമ്മപദ്ധതികളിലൊന്നാണെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊന്ന്യത്തങ്കം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

പൊന്ന്യം ഏഴരക്കണ്ടത്ത് കളരി അക്കാദമിയും മ്യൂസിയവും യാഥാർത്ഥ്യമാക്കുമെന്നത് ഇടതുപക്ഷ സർക്കാറിൻ്റെ കർമ്മപദ്ധതികളിലൊന്നാണെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊന്ന്യത്തങ്കം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തെരഞ്ഞെടുപ്പ് പത്രികയിൽ നൽകിയ 900 ത്തോളം വാഗ്ദാനങ്ങൾ പാലിച്ചതുകൊണ്ടാണ് കേരള ചരിത്രത്തിൽ ആദ്യമായി തുടർഭരണമുണ്ടായത്. ബജറ്റിൽ എട്ട് കോടി രൂപ കളരി അക്കാദമിക്കും, മ്യൂസിയത്തിനുമായി നീക്കിവച്ചിട്ടുണ്ട്. കതിരൂർ പഞ്ചായത്തിൻ്റെ മുൻ കൈയ്യോടെ ജനകീയ പങ്കാളിത്തത്തോടെ ആവശ്യമായ സ്ഥലമെടുപ്പിനുള്ള പണം സ്വരൂപിക്കും. നിലവിൽ ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിലൊന്നായി പ്രഖ്യാപിക്കപ്പെട്ട കേരളത്തെ ടൂറിസം സ്റ്റേറ്റാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

നിയമസഭാ സ്പീക്കർ അഡ്വ എ.എൻ. ഷംസീർ മുഖ്യാതിഥിയായി. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എംഎൽഎ, എസ് ആർ ഡി പ്രസാദ് ഗുരുക്കൾ, അക്കാദമി സെക്രട്ടറി എ.വി.അജയകുമാർ കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി സനൽ, ജില്ലാ പഞ്ചായത്ത് അംഗം ഇ വിജയൻ മാസ്റ്റർ, അഡ്വ: സി.ടി.സജിത്ത്, എ വാസു, എ കെ ഷിജു, ലജിഷ സംസാരിച്ചു. ജനറൽ കൺവീനർ എൻ പി വിനോദ് കുമാർ സ്വാഗതവും ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി ലവ് ലിൻ നന്ദിയും പറഞ്ഞു. തുടർന്ന് കളരിപ്പയറ്റ് അരങ്ങേറി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98707/minister-mohammad-riaz-said-that-the-realization-of-the-pooniyat-kalari-academy-and-museum-is-one-of-the-action-plans-of-the-left-wing-governmentthe-gold-has-been-rekindled)