---
title: "സംസ്ഥാനത്ത് മുഖ്യമന്ത്രിയെ കണ്ടാൽ ജനം ഓടിയൊളിക്കേണ്ട അവസ്ഥയാണെന്ന് കെ.മുരളീധരൻ എം പി ; ഹാഷിം വധശ്രമക്കേസിൽ  ചൊക്ലിയിൽ പ്രതിഷേധവുമായി കോൺഗ്രസ്."
english_title: "K.Muralidharan MP says that people should run away if they see the Chief Minister in the state;Congress protests in Chokli in Hashim assassination attempt case."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98695/kmuralidharan-mp-says-that-people-should-run-away-if-they-see-the-chief-minister-in-the-statecongress-protests-in-chokli-in-hashim-assassination-attempt-case"
published_at: "2023-02-21T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4ee319a180_e7bb283a-7f12-4d75-9dea-2f8e76fd4a51.jpg"
keywords: []
---

# സംസ്ഥാനത്ത് മുഖ്യമന്ത്രിയെ കണ്ടാൽ ജനം ഓടിയൊളിക്കേണ്ട അവസ്ഥയാണെന്ന് കെ.മുരളീധരൻ എം പി ; ഹാഷിം വധശ്രമക്കേസിൽ  ചൊക്ലിയിൽ പ്രതിഷേധവുമായി കോൺഗ്രസ്.

> **Lead Summary:** മുഖ്യമന്ത്രിക്ക് അനുദിനം സുരക്ഷ വർധിപ്പിക്കുമ്പോൾ സാധാരണക്കാരന് സുരക്ഷയില്ല. മുഖ്യമന്ത്രിയെ കണ്ടാൽ സാധാരണക്കാരൻ ഓടിയൊളിക്കേണ്ട അവസ്ഥയാണ്. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി.ഹാഷിമിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വലിയാണ്ടി പിടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമവും ജനകീയ സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

മുഖ്യമന്ത്രിക്ക് അനുദിനം സുരക്ഷ വർധിപ്പിക്കുമ്പോൾ സാധാരണക്കാരന് സുരക്ഷയില്ല. മുഖ്യമന്ത്രിയെ കണ്ടാൽ സാധാരണക്കാരൻ ഓടിയൊളിക്കേണ്ട അവസ്ഥയാണ്. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി.ഹാഷിമിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വലിയാണ്ടി പിടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമവും ജനകീയ സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലങ്ങോളമിങ്ങോളം ആർ.എസ്.എസ്- സി.പി.എം അന്തർധാര സജീവമാണ്. ഇതിൻ്റെ ഭാഗമായാണ് സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന ഹാഷിമിനെ ക്രൂരമായി അക്രമിച്ചത്. ഇതിൽ നിന്നും പൊലീസിനും ഒഴിഞ്ഞു മാറാൻ ആകില്ല. കേസിലെ മുഴുവൻ പ്രതികളെയും പിടികൂടാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ ആവിഷ്ക്കരിക്കുമെന്നും കെ.മുരളീധരൻ എം പി പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് പൊലീസ് മൈക്ക് നിഷേധിച്ചിരുന്നു.

എന്നാൽ ബദൽ സംവിധാനം കോൺഗ്രസ് നേതാക്കൾ ഒരുക്കിയിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജു, വി.എ നാരായണൻ, വി.രാധാകൃഷ്ണൻ, അഡ്വ: സി.ടി സജിത്ത്, ജിഷ വള്ള്യായി വി.സുരേന്ദ്രൻ, സന്തോഷ് കണ്ണം വള്ളി, സി.വി.എ ജലീൽ, വി.സി പ്രസാദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98695/kmuralidharan-mp-says-that-people-should-run-away-if-they-see-the-chief-minister-in-the-statecongress-protests-in-chokli-in-hashim-assassination-attempt-case)